city-gold-ad-for-blogger

കാസര്‍കോട്ട് മണല്‍ കടത്തുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയ എസ് ഐ ഉള്‍പ്പെടെ 36 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ രഹസ്യാന്വേഷണ വിഭാഗം ശുപാര്‍ശ

കാസര്‍കോട്: (www.kasargodvartha.com 03.10.2018) കാസര്‍കോട്ട് മണല്‍ കടത്തുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയ എസ് ഐ ഉള്‍പ്പെടെ 36 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ രഹസ്യാന്വേഷണ വിഭാഗം ശുപാര്‍ശ ചെയ്തു. കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി പി ജ്യോതികുമാറാണ് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

മനോരമ ന്യൂസ് ചാനല്‍ മഞ്ചേശ്വരം മുതല്‍ കാസര്‍കോട് വരെ നടത്തിയ ഒളിക്യാമറാ ഓപ്പറേഷനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പില്‍ നിന്നും കണ്ണൂര്‍ റേഞ്ച് ഐ.ജിക്ക് കൈമാറിയിട്ടുണ്ട്. 10 പേജ് അടങ്ങുന്ന നടപടി റിപ്പോര്‍ട്ടാണ് ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചത്. കൊച്ചിയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ വി ബിനു നല്‍കിയ വിവരാവകാശ രേഖയിലാണ് നടപടി ശുപാര്‍ശ വെളിപ്പെടുത്തിയിരിക്കുന്നത്.

കാസര്‍കോട്ട് മണല്‍ കടത്തുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയ എസ് ഐ ഉള്‍പ്പെടെ 36 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ രഹസ്യാന്വേഷണ വിഭാഗം ശുപാര്‍ശ


മൂന്ന് എസ്.ഐമാര്‍, ആറ് എ.എസ്.ഐമാര്‍, രണ്ട് സി.സി.പി.ഒ., 11 സി.പി.ഒ., 14 സി.പി.ഒ (ഡ്രൈവര്‍മാര്‍) എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. സോമയ്യ (ട്രാഫിക്ക്), എം.വി. ചന്ദ്രന്‍ (കണ്‍ട്രോള്‍ റൂം കാഞ്ഞങ്ങാട്), കൃഷ്ണനായിക്ക് (കണ്‍ട്രോള്‍ റൂം കാസര്‍കോട്) എന്നിവരാണ് നടപടിക്ക് ശുപാര്‍ശ ചെയ്യപ്പെട്ട എസ്.ഐമാര്‍. എം.വി.ചന്ദ്രന്‍, പി. ആനന്ദ, പി. മോഹനന്‍ എന്നിവരാണ് നടപടിക്ക് ശുപാര്‍ശ ചെയ്യപ്പെട്ട എ.എസ്.ഐമാര്‍. ഇതില്‍ മൂന്ന് പേരെ നേരത്തേ അന്വേഷണ വിധേയമായി ജില്ലാ പോലീസ് സൂപ്രണ്ട് ഡോ.എ. ശ്രീനിവാസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷിക്കുകയോ, വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കുകയോ ചെയ്യണമെന്നാണ് നടപടി ശുപാര്‍ശയില്‍ വ്യക്തമാക്കുന്നത്. ഇതോടൊപ്പം തന്നെ ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നുണ്ട്.

Related News:
വഴിനീളെ മണല്‍ ലോറി ഡ്രൈവര്‍മാരില്‍ നിന്നും കൈക്കൂലി വാങ്ങിയ കാസര്‍കോട്ടെ എസ് ഐ ഉള്‍പെടെ 3 പോലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, case, Police, ASI, Police-officer, Bribe, Bribe; Intelligence report to take action against 36 police officers
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia