Join Whatsapp Group. Join now!
Aster MIMS 10/10/2023

കുറ്റിക്കോലിലും ബിജെപി തെറിച്ചു; സിപിഎമ്മിന്റെ അവിശ്വാസത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുറത്ത്; യുഡിഎഫ് വിമതരും പിന്തുണച്ചു

കാറടുക്ക, എണ്‍മകജെ പഞ്ചായത്തുകള്‍ക്ക് പിന്നാലെ കുറ്റിക്കോലിലും ബിജെപി തെറിച്ചു. സിപിഎം കൊണ്ടുവന്ന അവിശ്വാസപ്രമേയം വിജയിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് പുറത്തായി. യുഡിഎഫ് വിമതരും അവിശ്വാസത്തെ പിന്തുണച്ചു. സിപിഎം അംഗം പി ഗോ Kerala, kasaragod, news, Kuttikol, Top-Headlines, CPM, BJP, Congress,BJP unseated from Vice president chair in Kutikkol Grama Panchayath
കാസര്‍കോട്: (www.kasargodvartha.com 09.10.2018) കാറടുക്ക, എണ്‍മകജെ പഞ്ചായത്തുകള്‍ക്ക് പിന്നാലെ കുറ്റിക്കോലിലും ബിജെപി തെറിച്ചു. സിപിഎം കൊണ്ടുവന്ന അവിശ്വാസപ്രമേയം വിജയിച്ചതോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുറത്തായി. യുഡിഎഫ് വിമതരും അവിശ്വാസത്തെ പിന്തുണച്ചു. സിപിഎം അംഗം പി ഗോപിനാഥനാണ് വൈസ് പ്രസിഡന്റായ ബിജെപിയിലെ വി ദാമോദരനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. മൂന്നിനെതിരെ ഒമ്പത് വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. 16 അംഗ പഞ്ചായത്തില്‍ 12 പേരാണ് വോട്ടെടുപ്പില്‍ ഹാജരായത്. സിപിഎമ്മിന്റെ ആറും സിപിഐയുടെ ഒന്നും കോണ്‍ഗ്രസ് വിമതരായ രണ്ട് പേരും അവിശ്വാസത്തെ അനുകൂലിച്ചപ്പോള്‍ ബിജെപിയിലെ മൂന്ന് അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

കോണ്‍ഗ്രസ് വിമതരായ സമീറ ഖാദര്‍, സുനീഷ് ജോസഫ് എന്നിവരാണ് പ്രമേയത്തെ പിന്തുണച്ചത്. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റായ കോണ്‍ഗ്രസിലെ പി ജെ ലിസി, ജോസഫ് പാറത്തട്ടേല്‍, ശുഭ ലോഹിതാക്ഷന്‍, ആര്‍ എസ് പിയിലെ രാജേഷ് എന്നിവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ബിജെപി അംഗം പി ദാമോദരന് കോണ്‍ഗ്രസ്, ആര്‍എസ്പി അംഗങ്ങള്‍ പിന്തുണച്ചതോടെ കോണ്‍ഗ്രസിന്റെ അഞ്ച് അംഗങ്ങളെ രണ്ടരവര്‍ഷം മുമ്പാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. വൈസ് പ്രസിഡന്റ് ആരായിരിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എടുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമോ എന്ന കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും പഞ്ചായത്തിലെ സിപിഎം അംഗങ്ങള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Kerala, kasaragod, news, Kuttikol, Top-Headlines, CPM, BJP, Congress,BJP unseated from Vice president chair in Kutikkol Grama Panchayath


Keywords: Kerala, kasaragod, news, Kuttikol, Top-Headlines, CPM, BJP, Congress,BJP unseated from Vice president chair in Kutikkol Grama Panchayath