Join Whatsapp Group. Join now!
Aster MIMS 10/10/2023

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കരുവാച്ചേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കരിവെള്ളൂര്‍ അറേബ്യന്‍ വാട്ടര്‍ പ്രൂഫ് സ്ഥാപന ഉടമ കരിവെള്ളൂര്‍ കുതിരുമ്മല്‍ വാണിയില്ലം സോമേശ്വരി ക്ഷേത്ര സKerala, Nileshwaram, news, Car, Bike, Accident, Death, Bike rider dies in accident
നീലേശ്വരം: (www.kasargodvartha.com 16.10.2018) കരുവാച്ചേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കരിവെള്ളൂര്‍ അറേബ്യന്‍ വാട്ടര്‍ പ്രൂഫ് സ്ഥാപന ഉടമ കരിവെള്ളൂര്‍ കുതിരുമ്മല്‍ വാണിയില്ലം സോമേശ്വരി ക്ഷേത്ര സമീപത്തെ ടി കെ ലക്ഷ്മണന്‍ (57) ആണ് മരിച്ചത്. ഇളമ്പച്ചിയിലെ ക്ഷേത്ര ശില്‍പ്പിയായിരുന്ന പരേതരായ തെക്കടവന്‍ അപ്പു പണിക്കര്‍ മണിയാണിയുടെയും കാനക്കീല്‍ ദേവകി അമ്മയുടെയും മകനാണ്.

ഭാര്യ: എം വനജ. മക്കള്‍: ലിജേഷ് (യുണൈറ്റഡ് ഇന്‍ഷൂറന്‍സ്, കാഞ്ഞങ്ങാട്), ലിജിന (ദുബൈ). മരുമക്കള്‍: വിഖില (ചെറുപുഴ), വിജേഷ് (ദുബൈ). സഹോദരങ്ങള്‍: കെ പ്രസന്ന (ഇളമ്പച്ചി), കാനക്കീല്‍ കമലാക്ഷന്‍ പണിക്കര്‍ (ഗോകുലം ട്രേഡേര്‍സ്, പാലക്കുന്ന്). മൃതദേഹം ബുധനാഴ്ച ഇളമ്പച്ചി സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.



Keywords: Kerala, Nileshwaram, news, Car, Bike, Accident, Death, Bike rider dies in accident 

< !- START disable copy paste -->