Join Whatsapp Group. Join now!
Aster MIMS 10/10/2023

ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ സഅദിയ്യ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാള്‍

പ്രമുഖ പണ്ഡിതനും കര്‍ണാടക ജംഈയത്തുല്‍ ഉലമ പ്രസിഡണ്ടും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാരെ സഅദിയ്യ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാളായി Kasaragod, Kerala, news, Jamia-Sa-adiya-Arabiya, College, Religion, Bekal Ibrahim Musliyar Sa-adiya Shareeath College principal
കാസര്‍കോട്: (www.kasargodvartha.com 28.10.2018) പ്രമുഖ പണ്ഡിതനും കര്‍ണാടക ജംഈയത്തുല്‍ ഉലമ പ്രസിഡണ്ടും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാരെ സഅദിയ്യ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാളായി നിയമിച്ചു. പ്രൊഫ. കെ കെ ഹുസൈന്‍ ബാഖവിയാണ് സദര്‍ മുദരിസ്സ്. പ്രിന്‍സിപ്പാളായിരുന്ന എ.കെ അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാരുടെ വിയോഗത്തെ തുടര്‍ന്നാണ് ഇബ്രാഹിം മുസ്ലിയാരുടെ നിയമനം.

1972 ല്‍ ഉത്തര്‍പ്രദേശ് ദയൂബന്തിലെ ദാറുല്‍ ഉലൂമില്‍ നിന്ന് പണ്ഡിത ബിരുദം നേടിയ അദ്ദേഹം നാലു പതിറ്റാണ്ടിലേറെക്കാലം വിവിധ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. ആറ് വര്‍ഷം മുമ്പാണ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ ക്ഷണപ്രകാരം സഅദിയ്യ മുദരിസായി സേവനമാരംഭിക്കുന്നത്. പിന്നീട് രണ്ട് വര്‍ഷം മുമ്പ് വൈസ് പ്രിന്‍സിപ്പാളായി ചുമതലയേല്‍ക്കുകയും ചെയ്തു.

ഉഡുപ്പി ജില്ല സംയുക്ത ജമാഅത്ത് ഖാസിക്ക് പുറമെ കേരള കര്‍ണാടകയിലെ വിവിധ മഹല്ലുകളിലെ ഖാസി സ്ഥാനവും വഹിക്കുന്നു. കര്‍മ ശാസ്ത്രത്തില്‍ അവഗാഹം നേടിയ അദ്ദേഹം വിവിധ പ്രദേശങ്ങളില്‍ പണ്ഡിതര്‍ക്കുള്ള ക്ലാസിന് നേതൃത്വം നല്‍കുന്നു. താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ബുഖാരി ഉള്ളാള്‍, താജുശ്ശരീഅ എം അബ്ദുല്ലകുഞ്ഞി മുസ്ലിയാര്‍ ഷിറിയ, എ എം കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ ആലംപാടി, പി ടി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ തുടങ്ങിയവരില്‍ നിന്നും വിജ്ഞാനം കരസ്ഥമാക്കിയ അദ്ദേഹം കര്‍മശാസ്ത്രത്തിന് പുറമെ ഗോളശാസ്ത്രത്തിലും തര്‍ക്ക ശാസ്ത്രത്തിലും അഗാത പാണ്ഡിത്യം നേടിയിരുന്നു.

കര്‍ണാടകയിലെ ബന്‍ഡുവാള്‍ താലൂക്കിലെ നരിംഗാന ഗ്രാമത്തില്‍ 1947 ഫെബ്രവരി  27നാണ് ജനനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Jamia-Sa-adiya-Arabiya, College, Religion, Bekal Ibrahim Musliyar Sa-adiya Shareeath College principal
  < !- START disable copy paste -->