Join Whatsapp Group. Join now!
Aster MIMS 10/10/2023

ബേക്കല്‍ കോട്ടയ്ക്ക് പുതുവത്സര സമ്മാനമായി ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ എത്തും; ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്ന സ്ഥലം വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും ആര്‍ക്കിയോളജി വകുപ്പ് ഉദ്യോസ്ഥരും പരിശോധിച്ചു, സ്റ്റേജിന്റെ പണി തുടങ്ങി

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബേക്കല്‍ കോട്ടയ്്ക്ക് പുതുവത്സര സമ്മാനമായി ലൈറ്റ് Bekal Fort Light and Sound show will be start on New year, Bekal Fort, Kasaragod, Bekal, News, Tourist Place.
കാസര്‍കോട്: (www.kasargodvartha.com 15.10.2018) സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബേക്കല്‍ കോട്ടയ്്ക്ക് പുതുവത്സര സമ്മാനമായി ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ എത്തും. ഡിസംബര്‍ അവസാനത്തോടു കൂടി തുറന്നു കൊടുക്കുന്ന രീതിയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഡി ടി പി സി സെക്രട്ടറി ബിജു കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കി.

ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ കാണാനെത്തുന്നവര്‍ക്കുള്ള ഇരിപ്പിട സൗകര്യം ഒരുക്കുന്നതിന് തയ്യാറാക്കുന്ന പ്ലാറ്റ്‌ഫോം കോട്ടയുടെ വാച്ച് ടവറിന് സമീപമായാണ് ഒരുക്കുക. പ്രൊജക്ടര്‍ ഉള്‍പെടെയുള്ള സാമഗ്രികള്‍ സൂക്ഷിക്കുന്ന ഷെഡിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്. തിങ്കളാഴ്ച രാവിലെ കെ എസ് ഇ ബിയുടെ എഞ്ചിനീയര്‍മാരും ആര്‍ക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥരും ഡി ടി പി സി സെക്രട്ടറിയും ഡി ടി പി സി പ്രൊജക്ട് മാനേജറും ബേക്കല്‍ ടൂറിസം സപ്പോട്ടിംഗ് ഗ്രൂപ്പ് പ്രതിനിധികളും ചേര്‍ന്ന് സ്ഥലനിര്‍ണയം നടത്തി.
Bekal Fort Light and Sound show will be start on New year, Bekal Fort, Kasaragod, Bekal, News, Tourist Place.

കോട്ടയ്ക്ക് പുറത്താണ് ഇവിടേക്ക് വേണ്ടുന്ന വൈദ്യുതി ലഭിക്കുന്നതിനുള്ള ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നത്. ഇതിനുള്ള സ്ഥലം നിര്‍ണയിച്ചു. കോട്ടയിലേക്കുള്ള ഡ്രൈനേജിന് സമീപത്തു കൂടി വയര്‍ കൊണ്ടുപോയാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയ്ക്ക് ആവശ്യമായ വൈദ്യുതി ക്രമീകരിക്കുക. ഇതോടൊപ്പം തന്നെ കോട്ടയുടെ ഒരു ഭാഗം വൈദ്യുതാലങ്കാരങ്ങള്‍ കൊണ്ട് വര്‍ണാഭമാക്കാനും ആലോചനയുണ്ട്. നാലു കോടി രൂപ ചിലവിലാണ് വിനോദ സഞ്ചാര വകുപ്പ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഒരുക്കുന്നത്. രണ്ടുവര്‍ഷമായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കാത്തതിനാല്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബംഗളൂരു ആസ്ഥാനമായുള്ള ബി എന്‍ എ ടെക്‌നോളജി കണ്‍സള്‍ട്ടന്‍സിയാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഒരുക്കുന്നത്. ഒരു വര്‍ഷക്കാലം ഇവര്‍ തന്നെയായിരിക്കും ഷോ നടത്തുക. പിന്നീട് ഡി ടി പി സിക്ക് കൈമാറും.

200 പേര്‍ക്ക് ഇരിക്കാവുന്ന രീതിയിലാണ് ഓപ്പണ്‍ എയര്‍ തീയേറ്റര്‍ സംവിധാനം ഒരുക്കുന്നത്. ഓരോ ദിവസത്തെയും പ്രദര്‍ശനം കഴിഞ്ഞാലുടന്‍ എല്ലാം അഴിച്ച് വെച്ച് പഴയ രീതിയില്‍ ക്രമീകരിക്കണം. ഇംഗ്ലീഷിലും മലയാളത്തിലും പ്രദര്‍ശനമുണ്ടാകും. ഭാവിയില്‍ ഹിന്ദിയിലും പ്രദര്‍ശനം ഉണ്ടായേക്കും. ചരിത്രത്തിലെ പ്രധാന ഏടുകള്‍ ഉള്‍ക്കൊള്ളിച്ചാണ് പ്രദര്‍ശനം ഒരുക്കുന്നത്. സന്ദര്‍ശകരുടെ ഒഴുക്ക് കൂടുന്ന അവധി ദിവസങ്ങളില്‍ കൂടുതല്‍ പ്രദര്‍ശനങ്ങള്‍ ഒരുക്കുന്ന കാര്യത്തെ കുറിച്ചും ആലോചിക്കും. 25 മിനുട്ട് ദൈര്‍ഘ്യമുള്ള രണ്ട് പ്രദര്‍ശനങ്ങളാണ് ഒരുക്കുന്നതെന്ന് ഡി ടി പി സി സെക്രട്ടറി ബിജു രാഘവന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

മൈസൂര്‍ കോട്ടയുടേതിന് സമാനമായ വൈദ്യുതാലങ്കാര വിളക്കുകള്‍ ബേക്കലിലും സജ്ജമാക്കുമെന്നാണ് വിവരം. 2009 ലാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയ്ക്കുള്ള പദ്ധതി വിനോദ സഞ്ചാര വകുപ്പ് തയ്യാറാക്കിയത്. പുരാവസ്ഥ വകുപ്പില്‍ നിന്നടക്കമുള്ള അനുമതികള്‍ നീണ്ടുപോയതിനാല്‍ ഒമ്പത് വര്‍ഷമായി പദ്ധതി നടപ്പിലാക്കാന്‍ കഴിയാതെ വൈകുകയായിരുന്നു. ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ കൂടി വരുന്നതോടെ ബേക്കലിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ കണ്ണൂര്‍ സെന്റ് ആഞ്ചലോസ് കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നിലവിലുണ്ട്. നിലവില്‍ ബേക്കല്‍ കോട്ടയില്‍ രാവിലെ 8 മണിമുതല്‍ വൈകുന്നേരം ആറു മണി വരെയാണ് സന്ദര്‍ശകര്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്. ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ വരുന്നതോടെ രാത്രി എട്ടു മണിവരെ സന്ദര്‍ശക സമയം നീട്ടും. സഞ്ചാരികള്‍ക്ക് കോട്ടയ്ക്കകത്തു നിന്നും സായാഹ്ന സൂര്യനെ വീക്ഷിക്കാനുള്ള അസുലഭ അവസരവും ഇതോടെ കൈവരും. ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്നുള്ള വരുമാനം ആര്‍ക്കിയോളജിക്കല്‍ വകുപ്പിനും ഡി ടി പിസിക്കുമാണ് ലഭിക്കുക.

ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഒരുക്കുമ്പോള്‍ തന്നെ ബേക്കല്‍ കോട്ടയ്ക്കകത്ത് ശൗചലയം ഉള്‍പെടെ ഒരുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. നേരത്തെ കാസര്‍കോട്ടെ ഒരു വിദ്യാര്‍ത്ഥിനിയുടെ അഭ്യര്‍ത്ഥന പ്രകാരം കോട്ടയ്ക്കകത്ത് ശൗചാലയമൊരുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അതിനിയും പ്രാവര്‍ത്തികമായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bekal Fort Light and Sound show will be start on New year, Bekal Fort, Kasaragod, Bekal, News, Tourist Place.
< !- START disable copy paste -->