Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ടുകാര്‍ ഉപ്പുവെള്ളം കുടിക്കാതിരിക്കാന്‍ ഇനി കാത്തിരിക്കേണ്ടത് 18 മാസം മാത്രം; 30 വര്‍ഷമായി പാതിവഴിയില്‍ മുങ്ങിയ ബാവിക്കര കുടിവെള്ള പദ്ധതിയുടെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം തുടങ്ങി; മന്ത്രി മാത്യു ടി തോമസ് പദ്ധതി പ്രദേശം സന്ദര്‍ശിച്ചു

30 വര്‍ഷത്തോളമായി പണി ആരംഭിച്ച് എങ്ങുമെത്താതെ പാതി വഴിയില്‍ നിന്നുപോയ ബാവിക്കര കുടിവെള്ള പദ്ധതി 18 മാസം കൊണ്ട് യാഥാര്‍ത്ഥ്യമാകും. നിരവധി കരാറുകാര്‍ Kasaragod, Kerala, news, Bavikara, water, Top-Headlines, Bavikara Water project; Approach road construction started
കാസര്‍കോട്: (www.kasargodvartha.com 15.10.2018) 30 വര്‍ഷത്തോളമായി പണി ആരംഭിച്ച് എങ്ങുമെത്താതെ പാതി വഴിയില്‍ നിന്നുപോയ ബാവിക്കര കുടിവെള്ള പദ്ധതി 18 മാസം കൊണ്ട് യാഥാര്‍ത്ഥ്യമാകും. നിരവധി കരാറുകാര്‍ തൂണില്‍ നിര്‍ത്തി പോയ പദ്ധതിക്കാണ് വീണ്ടും ജീവന്‍ വെച്ചിരിക്കുന്നത്. ബാവിക്കര കുടിവെള്ള പദ്ധതി പ്രദേശത്തേക്കുള്ള അപ്രോച് റോഡിന്റെ പണി ആരംഭിച്ചു. ചട്ടഞ്ചാല്‍ ജാസ്മിന്‍ ഗ്രൂപ്പ് ആണ് ഏറ്റവുമൊടുവില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.

30 വര്‍ഷം മുമ്പ് 85 ലക്ഷം രൂപ ചെലവില്‍ പദ്ധതി നടപ്പിലാക്കാനാണ് കരാര്‍ നല്‍കിയത്. ഇപ്പോള്‍ 27.50 കോടി രൂപയ്ക്കാണ് കരാര്‍ നല്‍കിയത്. കഴിഞ്ഞ ദിവസം എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് പദ്ധതി മേല്‍നോട്ടത്തിനായി ആക്ഷന്‍ കമ്മറ്റി അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി 12 പേരടങ്ങുന്ന കമ്മറ്റിയെ തെരെഞ്ഞടുത്തിരുന്നു. ജലസേചന വകുപ്പ് മന്ത്രി മാത്യു ടി.തോമസ് തിങ്കളാഴ്ച ഉച്ചയോടെ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.

18 മാസം കൊണ്ട് പണി പൂര്‍ത്തിയാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. പാതി വഴിയില്‍ നിന്നുപോയ പദ്ധതി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട്  ആക്ഷന്‍ കമ്മിറ്റി നടത്തിയ സമരം ബന്ധപ്പെട്ടവരുടെ കണ്ണു തുറക്കാന്‍ കാരണമായിരുന്നു. ഇതിനു വേണ്ടി പ്രവര്‍ത്തിച്ച ആക്ഷന്‍ കമ്മിറ്റി അംഗങ്ങളെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, ചെറുകിട ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ കെ എ ജോഷി, സൂപ്രണ്ടന്റ് എഞ്ചിനീയര്‍ രവീന്ദ്രന്‍ കെ പി, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വര്‍ഗീസ് കെ വര്‍ഗീസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് (ഒന്ന്) എഞ്ചിനീയര്‍ സഞ്ജീവ് പി ടി, അനൂപ് എ, ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ കുഞ്ഞിക്കണ്ണന്‍ മാച്ചിപ്പുറം, കണ്‍വീനര്‍ മുനീര്‍ മുനമ്പം, കരാറുകാരായ ജാസ്മിന്‍ അബ്ദുര്‍ റഹ് മാന്‍, ഗോപിനാഥന്‍ പന്നിക്കല്‍, ബഷീര്‍ മുനമ്പം, ബി എം കൃഷ്ണന്‍, മുഹമ്മദ് ബദിയടുക്ക, ബാലഗോപാല്‍, വാസു, അബ്ദുല്ല ആലൂര്‍, വിനു പന്നിക്കല്‍, ഗംഗാധരന്‍ ബാലകൃഷ്ണന്‍ കരിച്ചേരി, ജനാര്‍ദനന്‍ കല്ലളി, മാധവന്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bavikara, water, Top-Headlines, Bavikara Water project; Approach road construction started
  < !- START disable copy paste -->