Join Whatsapp Group. Join now!
Aster MIMS 10/10/2023

മന്ത്രിയും കലക്ടറും കൈകോര്‍ത്തു; ഓട്ടിസം പാര്‍ക്കിന് രൂപരേഖയായി

ഭിന്നശേഷിയുള്ള കുട്ടികളുടെ പരിചരണത്തിനും പുനരധിവാസത്തിനും വേണ്ടി മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി സ്‌കൂളില്‍ ആധുനിക രീതിയിലുള്ള ഓട്ടിസം പാര്‍ക്ക് Kasaragod, Kerala, news, Minister, E.Chandrashekharan, District Collector, Autism park in Kasaragod
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.10.2018) ഭിന്നശേഷിയുള്ള കുട്ടികളുടെ പരിചരണത്തിനും പുനരധിവാസത്തിനും വേണ്ടി മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി സ്‌കൂളില്‍ ആധുനിക രീതിയിലുള്ള ഓട്ടിസം പാര്‍ക്ക് വരുന്നു. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിയും കലക്ടറും കൈകോര്‍ത്തതോടെ വേഗത വര്‍ധിച്ചു.

സംസ്ഥാനത്തെ 141 നിയോജക മണ്ഡലങ്ങളിലും അമ്പത് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ഓട്ടിസം പാര്‍ക്കുകളില്‍ കാഞ്ഞങ്ങാട് മണ്ഡലത്തിലെ പാര്‍ക്കാണ് മേലാങ്കോട്ട് വരാന്‍ പോകുന്നത്. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ആശയ വിനിമയം, പെരുമാറ്റം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, സര്‍ഗാത്മക വികസനം എന്നിവ ലക്ഷ്യമാക്കിയുള്ള ബൃഹത് പദ്ധതിക്കാണ് റവന്യൂ വകുപ്പ് മന്ത്രി  ഇ ചന്ദ്രശേഖരന്റെയും ജില്ലാ കലക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെയും സാന്നിധ്യത്തില്‍ രൂപരേഖയായത്.

നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി.പുഷ്പ, പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്‌സി. എഞ്ചിനീയര്‍ എ. അനില്‍കുമാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.വി. ജയരാജന്‍, വികസന സമിതി ചെയര്‍മാന്‍ അഡ്വ.പി. അപ്പുക്കുട്ടന്‍, പി ടി എ പ്രസിഡന്റ് കെ.വി. സുഗതന്‍, പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Minister, E.Chandrashekharan, District Collector, Autism park in Kasaragod
  < !- START disable copy paste -->