Join Whatsapp Group. Join now!
Aster MIMS 10/10/2023

കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് മുന്നറിയിപ്പില്ലാതെ ദേശീയപാതക്കരികിലെ വ്യാപാര സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ നീക്കാനെത്തിയ അധികൃതരെ വ്യാപാരികള്‍ തടഞ്ഞു; നഗരത്തില്‍ വാഗ്വാദം

കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് മുന്നറിയിപ്പില്ലാതെ ദേശീയപാതക്കരികിലെ വ്യാപാര സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ നീക്കാനെത്തിയ അധികൃതരെ വ്യാപാരികള്‍ തടഞ്ഞു. ഇതേതുടര്‍ന്ന് Kasaragod, Kerala, news, National highway, District Collector, Authorities try to take Advertisement boards with out warning
കാസര്‍കോട്: (www.kasargodvartha.com 08.10.2018) കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് മുന്നറിയിപ്പില്ലാതെ ദേശീയപാതക്കരികിലെ വ്യാപാര സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ നീക്കാനെത്തിയ അധികൃതരെ വ്യാപാരികള്‍ തടഞ്ഞു. ഇതേതുടര്‍ന്ന് നഗരത്തില്‍ അധികൃതരും വ്യാപാരികളും തമ്മില്‍ വാക്കേറ്റമുണ്ടായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ നിരവധി ബോര്‍ഡുകളാണ് നാഷണല്‍ ഹൈവേ അധികൃതര്‍ പോലീസിന്റെ സഹായത്തോടെ നീക്കം ചെയ്യാനെത്തിയത്.

നഗരസഭയില്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ മുന്‍കൂട്ടി ഫീസടച്ചിട്ടും ബോര്‍ഡുകള്‍ നശിപ്പിച്ചു കളയുന്നത് വ്യാപാരികള്‍ ചോദ്യം ചെയ്തു. തങ്ങള്‍ തന്നെ ഇത് നീക്കാമെന്ന് പല വ്യാപാരികളും അറിയിച്ചെങ്കിലും അതിന് കൂട്ടാക്കാതെ ബോര്‍ഡുകള്‍ മിനി ലോറിയില്‍ കയറ്റുകയായിരുന്നു. വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അധികൃതര്‍ തിരിച്ചുപോയി. കഴിഞ്ഞ ജില്ലാ വികസന യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡുകള്‍ നീക്കം ചെയ്തതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ യാതൊരു മുന്നറിയിപ്പും നല്‍കാതെയുള്ള നീക്കം ചെയ്യുന്നതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.

ആയിരക്കണക്കിന് രൂപ ചിലവഴിച്ചാണ് തങ്ങള്‍ ബോര്‍ഡ് സ്ഥാപിച്ചതെന്നും ഇത് അഴിച്ചെടുക്കാന്‍ പോലും അനുവദിച്ചില്ലെന്ന് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാരി അബ്ദുര്‍ റഹീം ബങ്കര കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, National highway, District Collector, Authorities try to take Advertisement boards with out warning
  < !- START disable copy paste -->