city-gold-ad-for-blogger

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനു നേരെയുള്ള ആക്രമണം; 30 ന് എല്‍.ഡി.എഫ് പ്രതിഷേധ യോഗം

തിരുവനന്തപുരം: (www.kasargodvartha.com 29.10.2018) സ്‌കൂള്‍ ഓഫ് ഭഗവദ് ഗീത ചെയര്‍മാന്‍ സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമന്‍കടവിലെ ആശ്രമം തീയിട്ടു നശിപ്പിച്ചു സ്വാമിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച വര്‍ഗീയവാദികള്‍ക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 30 ചൊവ്വാഴ്ച വൈകുന്നേരം 4.30 നു കുണ്ടമന്‍ കടവില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നു.

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനു നേരെയുള്ള ആക്രമണം; 30 ന് എല്‍.ഡി.എഫ് പ്രതിഷേധ യോഗം

സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, ജമീല പ്രകാശം, മുന്‍ എം എല്‍ എ വര്‍ക്കല രവികുമാര്‍, സ്‌കറിയ തോമസ്, ഉഴമലക്കല്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ഈ പ്രതിഷേധ യോഗത്തില്‍ എല്ലാ ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളും പങ്കെടുക്കണമെന്ന് എല്‍.ഡി.എഫ് അഭ്യര്‍ത്ഥിച്ചു.

Keywords: Attack on Swami Sandeepananda Giri's ashram; LDF protest meet on 30th, Thiruvananthapuram, news, Religion, Attack, LDF, Politics, Protest, Top-Headlines, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia