Join Whatsapp Group. Join now!
Aster MIMS 10/10/2023

ഫുട്‌ബോള്‍ കളികണ്ട് ബൈക്കില്‍ മടങ്ങുകയായിരുന്ന സി പി എം പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ഫുട്ബോള്‍ കളികണ്ട് ബൈക്കില്‍ വീട്ടിലേക്ക് പോകുകായിരുന്ന സിപിഎം പ്രവര്‍ത്തകനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ച Assault case; Charge sheet against BJP Volunteers, BJP, CPM, Court, Case, Attack, Kasaragod, News.
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.10.2018) ഫുട്ബോള്‍ കളികണ്ട് ബൈക്കില്‍ വീട്ടിലേക്ക് പോകുകായിരുന്ന  സിപിഎം പ്രവര്‍ത്തകനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ച സംഭവത്തില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആനന്ദാശ്രമം മേലടുക്കത്തെ എം നന്ദുവിനെ മര്‍ദിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരായ പെയിന്റിംഗ് തൊഴിലാളി കല്ല്യാണ്‍ റോഡിലെ സുരേഷ് കെ (20), രാഹുല്‍ എം (20), കാഞ്ഞങ്ങാട്ടെ പ്രവാസി യദുകൃഷ്ണന്‍ (22). കൊടവലത്തെ ഗിരീഷ് പി (33), ഇരിയയിലെ  ശരത്ദാസ് (24) എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാംക്ലാസ് കോടതി ഒന്നില്‍ സബ് ഇന്‍സ്പെക്ടര്‍ സി കെ സുനില്‍ കുമാര്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Assault case; Charge sheet against BJP Volunteers, BJP, CPM, Court, Case, Attack, Kasaragod, News.

2018 മാര്‍ച്ച് 31ന് നന്ദു ഫുട്ബോള്‍ കളി കണ്ട് കെഎല്‍ 60 ജെ 4438 നമ്പര്‍ ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ സുധീഷിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് നിര്‍ത്തി ഇരുമ്പുവടി തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ബൈക്ക് തള്ളിയിട്ടതായും പരാതിയില്‍ പറയുന്നു. രാഷ്ട്രീയ വിരോധമാണ് അക്രമത്തിന് കാരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Assault case; Charge sheet against BJP Volunteers, BJP, CPM, Court, Case, Attack, Kasaragod, News.