city-gold-ad-for-blogger

കേരളാ സ്‌റ്റേറ്റ് റൂട്രോണിക്‌സ് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: (www.kasargodvartha.com 10.10.2018) കേരളാ സ്‌റ്റേറ്റ് റൂട്രോണിക്‌സ് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന സൗജന്യ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃതവും പിഎസ്‌സി നിയമനങ്ങള്‍ക്ക് യോഗ്യവുമായ പിജിഡിസിഎ, ഡിസിഎ, ഡാറ്റാ എന്‍ട്രി, ഡിടിപി, അക്കൗണ്ടിങ്ങ്, വെബ് ഡിസൈനിങ്ങ്, കമ്പ്യൂട്ടര്‍ ടിടിസി തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷ.
കേരളാ സ്‌റ്റേറ്റ് റൂട്രോണിക്‌സ് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് തികച്ചും സൗജന്യമായാണ് പരിശീലനം. ഇതുസംബന്ധിച്ചുള്ള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തു വന്നു. കാസര്‍കോട് ഓള്‍ഡ് പ്രസ്‌ക്ലബ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഐടെക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്പ്യുട്ടര്‍ എജ്യുക്കേഷന്‍ സെന്ററില്‍ നിന്നും സൗജന്യ അപേക്ഷാ ഫോറം ലഭിക്കും.

ഇതര വിഭാഗങ്ങള്‍ക്ക് 40 ശതമാനം വരെ ഫീസിളവോടെ പ്രവേശനം നേടാം. 04994224185, 9495340303 എന്നീ നമ്പറുകളില്‍ നിന്നും വിശദവിരങ്ങള്‍ അറിയാന്‍ സാധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Computer, Free computer course, Application invited for free computer course 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia