Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ അബുബക്കര്‍ സിദ്ദിഖ് വധം: 90 ദിവസത്തിനുള്ളില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം നല്‍കി; പ്രതികളുടെ ജാമ്യാപേക്ഷ മൂന്നാം തവണയും ഹൈക്കോടതി തള്ളി

ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഉപ്പള സോങ്കാലിലെ അബൂബക്കര്‍ സിദ്ദിഖി (21) നെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക DYFI, Murder-case, Kasaragod, Court, Accused, News, Uppala, Aboobacker siddique murder case: court rejects bail appeal
കാസര്‍കോട്: (www.kasargodvartha.com 29.10.2018) ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഉപ്പള സോങ്കാലിലെ അബൂബക്കര്‍ സിദ്ദിഖി (21) നെ വെട്ടി കൊലപ്പെടുത്തിയ കേസില്‍  പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം നല്‍കി.  കാസര്‍കോട് തീരദേശ പോലീസ് സി ഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊല നടന്ന് 86 -ാം ദിവസം അന്വേഷണം പൂര്‍ത്തിയാക്കി കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് (രണ്ട്) കുറ്റപത്രം നല്‍കിയത്. കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു.
 DYFI, Murder-case, Kasaragod, Court, Accused, News, Uppala, Aboobacker Siddique murder case: court rejects bail appeal

ആര്‍ എസ് എസ് പ്രവര്‍ത്തകരായ സോങ്കാല്‍ പ്രതാപ് നഗറിലെ  കെ പി അശ്വത് (36), ശാന്തിഗിരി ഐലയില്‍ കാര്‍ത്തിക് (30) എന്നിവരാണ്  ഒന്നും രണ്ടും പ്രതികള്‍.  ഇവരുടെ ജാമ്യാപേക്ഷ മൂന്നാം തവണയും ഹൈക്കോടതി തള്ളിയതിനാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.
 
2018  ആഗസ്ത അഞ്ചിന് രാത്രിയിലാണ് അബൂബക്കര്‍ സിദ്ദിഖിനെ ആര്‍ എസ് എസുകാര്‍ കുത്തിക്കൊന്നത്. 842 പേജുള്ള കുറ്റപത്രത്തില്‍ 117 പേരെ ചോദ്യം ചെയ്ത് 82 പേരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. പ്രതാപ്‌നഗറില്‍ അനധികൃത മദ്യവില്‍പന നടക്കുന്നത് അബൂബക്കര്‍ സിദ്ദിഖ് ചോദ്യം ചെയ്തിരുന്നു. പരാതിയെത്തുടര്‍ന്ന് എക്സൈസ് സംഘം  പ്രദേശത്ത് റെയ്ഡ് നടത്തിയിരുന്നു. അന്വേഷണ സംഘം എക്സൈസില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു.

കേസ് വേഗത്തില്‍ സെഷന്‍സ്‌കോടതി പരിഗണിക്കും. സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ബന്ധുക്കള്‍ സര്‍ക്കാരില്‍ അപേക്ഷ നല്‍കും. ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസിന്റെ  മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തില്‍  കുമ്പള എസ്‌ഐ ഗോപാലന്‍, എഎസ്‌ഐ ജോണ്‍, സീനിയര്‍ പൊലീസ് ഓഫീസര്‍ പി ശിവദാസന്‍, സി പി ഒ  ജിതേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: DYFI, Murder-case, Kasaragod, Court, Accused, News, Uppala, Aboobacker Siddique murder case: court rejects bail appeal