city-gold-ad-for-blogger

അഭിനവും ആന്‍സിയും സ്‌കൂള്‍ മീറ്റിലെ വേഗമേറിയ താരങ്ങള്‍,മേളയുടെ രണ്ടാം ദിനവും എറണാകുളം കുതിപ്പ് തുടരുന്നു

തിരുവനന്തപുരം:(www.kasargodvartha.com 27/10/2018) സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേഗമേറിയ താരങ്ങളെന്ന നേട്ടം തിരുവനന്തപുരം സായിയിലെ സി.അഭിനവും നാട്ടിക ഫിഷറീസ് സ്‌കൂളിലെ ആന്‍സി സോജനും സ്വന്തമാക്കി. അഭിനവ് 10.97 സെക്കന്റിലും ആന്‍സി 12.26 സെക്കന്റിലുമാണ് ഫിനിഷ് ചെയ്തത്. പരിക്ക് വകവയ്ക്കാതെ മിന്നും പ്രകടനം കാഴ്ച വച്ചാണ് ആന്‍സി ഒന്നാമതെത്തിയത്.

നിലവിലെ സ്‌കൂള്‍ ചാമ്പ്യന്മാരായ മാര്‍ ബേസില്‍ 4 സ്വര്‍ണവും 4 വെള്ളിയും 2 വെങ്കലും ഉള്‍പ്പെടെ 34 പോയിന്റോടെ കിരീടം നിലനിറുത്താനുള്ള ശ്രമത്തിലാണ്. 28 പോയിന്റുമായി പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂള്‍ തൊട്ടുപിന്നിലുണ്ട്. സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളില്‍ തിരുവന്തപുരം സായ് ആണ് മുന്നില്‍.

അഭിനവും ആന്‍സിയും സ്‌കൂള്‍ മീറ്റിലെ വേഗമേറിയ താരങ്ങള്‍,മേളയുടെ രണ്ടാം ദിനവും എറണാകുളം കുതിപ്പ് തുടരുന്നു

മേളയുടെ രണ്ടാംദിനമായ ശനിയാഴ്ച്ചയും എറണാകുളം കുതിപ്പ് തുടരുകയാണ്. 10 സ്വര്‍ണവും 13 വെള്ളിയും 3 വെങ്കലവുമായി 98 പോയിന്റാണ് എറണാകുളം ഇതുവരെ നേടിയത്. 9 സ്വര്‍ണവും 8 വെള്ളിയും 6 വെങ്കലവും ഉള്‍പ്പെടെ 75 പോയിന്റുമായി പാലക്കാടാണ് തൊട്ടുപിന്നില്‍. 47 പോയിന്റുമായി കോഴിക്കോട് മൂന്നാംസ്ഥാനത്തുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Sports, School meet, Top-Headlines,Abhinav and ancy were the winners in 100 mtr in school meet

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia