Join Whatsapp Group. Join now!
Aster MIMS 10/10/2023

അരകിലോമീറ്ററിനുള്ളില്‍ വൈദ്യശാസ്ത്രം പഠിച്ചിറങ്ങിയത് അഞ്ച് വിദ്യാർത്ഥികൾ; ഇതില്‍ നാലു പേരും പെണ്‍കുട്ടികള്‍, അനുമോദനവുമായി കാരുണ്യം കളനാട്

ഇത് കളനാടിന് അഭിമാന നിമിഷം. പ്രദേശത്തെ അരകിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും ഒരേ സമയം എം ബി ബി എസ് പഠിച്ചിറങ്ങിയത് 5 Students from Kalanad Completed MBBS one time, Kalanad, Kasaragod, News, Top-Headlines, Doctors, MBBS, Doctor, Students
കളനാട്: (www.kasargodvartha.com 26.10.2018) ഇത് കളനാടിന് അഭിമാന നിമിഷം. പ്രദേശത്തെ അരകിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും ഒരേ സമയം വൈദ്യശാസ്ത്രം  പഠിച്ചിറങ്ങിയത് അഞ്ച് വിദ്യാർത്ഥികൾ. ഇതില്‍ നാലു പേരും പെണ്‍കുട്ടികളാണ്. ഡോക്ടര്‍ വിഭാഗം പഠിച്ചിറങ്ങിയ ഇവരെ കാരുണ്യം കളനാട് നടത്തിയ ചടങ്ങില്‍ അനുമോദിച്ചു.

ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ കളനാട്ടെ ഡോ. മുഹമ്മദ് കുഞ്ഞി- കെ എം സമീറ ദമ്പതികളുടെ മകള്‍ ഫാത്വിമ സാജിദ, പരേതനായ അബ്ബാസ് പാലാഗല്ലി- സി എച്ച് ബീവി ദമ്പതികളുടെ മകള്‍ ഡോ. നിഷാന കെ എ, ഇബ്രാഹിം മിലിട്ടറി- ആമിന ദമ്പതികളുടെ മകള്‍ ആഇശ മുന, മുഹമ്മദ് കുഞ്ഞി സിംഗപ്പൂര്‍- ആഇശ ദമ്പതികളുടെ മകള്‍ റാഷിദ, ഹനീഫ് ഖത്തര്‍- സഫിയ ദമ്പതികളുടെ മകന്‍ കെ എച്ച് ഇസ്ഹാഖ് എന്നിവരാണ് ഒരേസമയം വൈദ്യശാസ്ത്രം പഠിച്ചിറങ്ങി ഡോക്ടര്‍മാരായത്. ഇതില്‍ ഇസ്ഹാഖ് അന്തരിച്ച ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജിയുടെയും പ്രൗരപ്രമുഖന്‍ അബൂബക്കര്‍ ഹാജിയുടെയും പേരമകനാണ്.


കാരുണ്യം കളനാടിന്റെ ഇസ്ര ക്യാമ്പസിലാണ് ഇവരെ അനുമോദിക്കുന്ന പ്രൗഡ ഗംഭീരമായ ചടങ്ങ് നടന്നത്. നാട്ടുകാരും സുഹൃത്തുക്കളുമടക്കം നിറഞ്ഞ സദസാണ് അനുമോദന ചടങ്ങിന് സാക്ഷ്യം വഹിച്ചത്. നാട്ടില്‍ ഇത്രയും ഡോക്ടര്‍മാര്‍ ഉണ്ടാകുന്നത് നാടിന്റെയും സമൂഹത്തിന്റെയും ആരോഗ്യരംഗത്തിന് മുതല്‍കൂട്ടാകുമെന്ന് ചടങ്ങില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു. കളനാട് നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി എം ബി ബി എസ് പഠിച്ചിറങ്ങിയ ഡോ. നൗഫലും അനുമോദന ചടങ്ങിന് സാക്ഷ്യം വഹിച്ചു.


ചടങ്ങില്‍ അന്തരിച്ച പ്രമുഖ മതപണ്ഡിതരായ ചിത്താരി ഹംസ മുസ്ലിയാര്‍, എ കെ അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ എന്നിവരെ അനുസ്മരിച്ചു. നൗഫല്‍ സഅദി അനുസ്മരണ പ്രഭാഷണം നടത്തി. കാരുണ്യം കളനാട് ചെയർമാൻ ഹാജി അബ്ദുല്‍ ഹക്കീം കോഴിത്തിടില്‍ അധ്യക്ഷനായി. കേരള മുസ്ലിം ജമാഅത്ത് കളനാട് യൂണിറ്റ് പ്രസിഡണ്ട് സി എച്ച് ആമു ഹാജി, കെ കെ അബ്ദുല്ല ഹാജി, ഡോ. മുഹമ്മദ് കുഞ്ഞി,  ഇബ്രാഹിം മിലിട്ടറി, കളനാട് ഹൈദ്രോസ് ജമാഅത്ത് വൈസ് പ്രസിഡണ്ട് എ പി അബ്ദുല്ല ഹാജി മദ്രാസ്, ജമാഅത്ത് ട്രഷറര്‍ യു കെ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ലത്വീഫ് സഅദി, അബ്ദുല്ലാഹി സഅദി ചിയ്യൂര്‍, അഡ്വ. ഉബൈദ് സഖാഫി, ഹാഫിസ് അബ്ദുല്‍ സലാം, മുഹമ്മദ് കുഞ്ഞി സിംഗപ്പൂര്‍, അബൂബക്കര്‍ പാലാഗല്ലി, ഖത്തര്‍ അബ്ദുല്‍ ലത്വീഫ്, ഖത്തര്‍ അബ്ദുല്‍ ഖാദര്‍, എസ് കെ ഷരീഫ് ഹാജി, മൗലവി റഹ് മാന്‍, സത്താര്‍ ഹാജി ചെമ്പിരിക്ക, പി ഐ ഷരീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. കാരുണ്യം കളനാട് ജനറൽ സെക്രട്ടറി കെ എം കെ ലാഹിര്‍ സ്വാഗതവും ട്രഷറര്‍ അഹ് മദ് ഉപ്പ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: 5 Students from Kalanad Completed MBBS one time, Kalanad, Kasaragod, News, Top-Headlines, Doctors, MBBS, Doctor, Students
  < !- START disable copy paste -->