Join Whatsapp Group. Join now!
Aster MIMS 10/10/2023

യു.എ.ഇ. ദിര്‍ഹം നല്‍കാമെന്ന് അറിയിച്ച് കോഴിക്കോട്ടെ രണ്ട് പേരെ വിളിച്ചു വരുത്തി കാറില്‍ തട്ടികൊണ്ടു പോയി 5 ലക്ഷം രൂപ തട്ടിയ മൂന്നംഗ സംഘം അറസ്റ്റില്‍

യു.എ.ഇ. ദിര്‍ഹം നല്‍കാമെന്ന് അറിയിച്ച് കോഴിക്കോട്ടെ രണ്ട് പേരെ വിളിച്ചു വരുത്തി കാറില്‍ തട്ടികൊണ്ടു പോയി അഞ്ച് ലക്ഷം രൂപ തട്ടിയ യെടുത്ത മൂന്നംഗ സംഘം അറസ്റ്റില്‍. Kasaragod, Kerala, news, Kanhangad, Top-Headlines, Kozhikode, Kanhangad, arrest, Crime, Police, 5 Lakh looted case; 3 arrested
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.10.2018) യു.എ.ഇ. ദിര്‍ഹം നല്‍കാമെന്ന് അറിയിച്ച് കോഴിക്കോട്ടെ രണ്ട് പേരെ വിളിച്ചു വരുത്തി കാറില്‍ തട്ടികൊണ്ടു പോയി അഞ്ച് ലക്ഷം രൂപ തട്ടിയ യെടുത്ത മൂന്നംഗ സംഘം അറസ്റ്റില്‍. ഇട്ടമ്മലിലെ മുഹമ്മദ് നബീല്‍ (24) വെള്ളിക്കോത്തെ വിശാഖ് (24), വലിയപറമ്പിലെ നസീര്‍ (32) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ് ഐ എ സന്തോഷും സംഘവും വ്യാഴാഴ്ച ഉച്ചയോടെ അറസ്റ്റു ചെയ്തത്.

കോഴിക്കോട് സ്വദേശികളായ കരീം, സുധി എന്നിവരാണ് കവര്‍ച്ചയ്ക്ക് ഇരയായത്. യുവാക്കള്‍ തങ്ങളുടെ പക്കല്‍ യു.എ.ഇ ദിര്‍ഹമുണ്ടെന്നു പറഞ്ഞ് കോഴിക്കോട് സ്വദേശികളെ ഫോണില്‍ ബന്ധപ്പെടുകയും പണവുമായി വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ബുധനാഴ്ച വൈകിട്ടോടെ കാഞ്ഞങ്ങാട്ടെത്തിയ കരീമിനെയും സുധിയെയും കാറില്‍ തട്ടികൊണ്ടു പോകുകയും മാവുങ്കാലിലെ ആളില്ലാത്ത സ്ഥലത്ത് കൊണ്ടുപോയി പണം തട്ടിയെടുക്കുകയായിരുന്നു.

സംഭവത്തില്‍ കോഴിക്കോട് സ്വദേശികളുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയും സംഘം സഞ്ചരിച്ച കാര്‍ ബുധനാഴ്ച രാത്രിയോടെ തന്നെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് പ്രതികള്‍ കുടുങ്ങിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related News:
യു എ ഇ ദിര്‍ഹം നല്‍കാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശികളെ കാഞ്ഞങ്ങാട്ടേക്ക് വിളിച്ചു വരുത്തി കാറില്‍ കൊണ്ടുപോയി 5 ലക്ഷം തട്ടിയെടുത്തതായി പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Kozhikode, Kanhangad, arrest, Crime, Police, 5 Lakh looted case; 3 arrested
  < !- START disable copy paste -->