Join Whatsapp Group. Join now!
Aster MIMS 10/10/2023

റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനായി 24 മണിക്കൂറും എന്‍ഫോഴ്സ്മെന്റ് സംവിധാനം: മന്ത്രി എ കെ ശശീന്ദ്രന്‍

റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ഗതാഗതവകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എന്‍ഫോഴ്സ്മെന്റ് Kasargod, Vellarikundu Sub Regional Transport Office, Vellarikundu KL 79, Minister AK Saseendran,
വെള്ളരിക്കുണ്ട്: (www.kasargodvartha.com 29.10.2018) റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ഗതാഗതവകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എന്‍ഫോഴ്സ്മെന്റ് സംവിധാനം നടപ്പിലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഇതിനായി പുതിയതായി 53 എന്‍ഫോഴ്സ്മെന്റ് യൂണിറ്റുകള്‍ ആരംഭിക്കും.  നിലവിലുള്ള എന്‍ഫോഴ്സ്മെന്റ് യുണിറ്റുകള്‍ക്ക് പുറമേയാണിത്. പുതിയ യൂണിറ്റിന്റെ പരിശീലനവും ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വെള്ളരിക്കുണ്ട് താലൂക്കില്‍ അനുവദിച്ച സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
Kasargod, Vellarikundu Sub Regional Transport Office, Vellarikundu KL 79, Minister AK Saseendran,

റോഡ് അപകടങ്ങളുടെ എണ്ണം 2020 നകം നിലവിലുള്ളതിനേക്കാള്‍ പകുതിയായി കുറയ്ക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. സംസ്ഥാനത്ത് ഒരു വര്‍ഷത്തിനിടെ 4100 പേരാണ് വാഹനാപകടങ്ങളില്‍ മരിച്ചത്. ഇതില്‍ 80 ശതമാനം പേരും 16-32 വയസ് പ്രായപരിധിയിലുള്ളവരാണ്. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ അലംഭാവമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. നിയമം അനുസരിക്കുന്നത് അഭിമാനക്കുറവായാണ് പലരും കരുതുന്നത്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴ വര്‍ധിപ്പിക്കും.

ശരിയായ രീതിയിലുള്ള പരിശീലനം ലഭിക്കാത്ത ഡ്രൈവര്‍മാരും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പഴയ രീതിയിലുള്ള ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റും ഇനി അനുവദിക്കില്ല. ആധുനിക രീതിയിലുള്ള യന്ത്രസംവിധാനം ഉപയോഗിച്ചാകും ഇനി ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുന്നത്. ഇതിനായി സംസ്ഥാനത്ത് നാല് ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്ററുകള്‍ ആരംഭിച്ചു കഴിഞ്ഞു. നാലു സെന്ററുകള്‍ ഉടന്‍ ആരംഭിക്കും. റവന്യൂ മന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് കാസര്‍കോട് ജില്ലയില്‍ പരപ്പയില്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്റര്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലെ അനിയന്ത്രീതമായ തിരക്കുകള്‍ കുറയ്ക്കുന്നതിനായി 20 സേവനങ്ങള്‍ ഓണ്‍ലൈനായി ചെയ്യാന്‍ സാഹചര്യമൊരുക്കിയിട്ടുണ്ട്. മാത്രമല്ല കൂടുതലായി ഓഫീസുകള്‍ തുടങ്ങുകയും ചെയ്യുകയാണ്. ഇതിലൂടെ ജീവനക്കാരുടെ ജോലിഭാരം കുറയുകയും ഓഫീസുകളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യാമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ക്ക് റോഡ് സുരക്ഷാബോധവത്ക്കരണം നടത്തും. സ്‌കൂള്‍ ബസുകളില്‍ ജി പി എസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് അനുവദിച്ചിരുന്ന പരമാവധി കാലാവധി ഈ മാസം 31ന് അവസാനിക്കുകയാണ്. ജിപിഎസ് ഘടിപ്പിക്കാത്തവര്‍ക്ക് ഒന്നാം തീയതിമുതല്‍ നോട്ടീസ് അയക്കുമെന്നും മന്ത്രി പറഞ്ഞു.റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasargod, Vellarikundu Sub Regional Transport Office, Vellarikundu KL 79, Minister AK Saseendran, 24 hrs enforcement service to reduce road accident: Minister AK Saseendran.