Join Whatsapp Group. Join now!
Aster MIMS 10/10/2023

സൂറത്ത് എന്‍.ഐ.ടി എം ടെക്ക് പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് ഒന്നാം റാങ്ക്

ഇന്ത്യയിലെ മികച്ച എന്‍.ഐ.ടികളിലൊന്നായ ഗുജറാത്തിലെ സൂറത്ത് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്‍.ഐ.ടിയുടെ ഈ വര്‍ഷത്തെ എം.ടെക്ക് സോയില്‍ Kasaragod, Kerala, news, Rank, Top-Headlines, Examination, Education, 1st Rank for Kasaragod native In Soorat NIT M Tech examination
കാസര്‍കോട്: (www.kasargodvartha.com 13.10.2018) ഇന്ത്യയിലെ മികച്ച എന്‍.ഐ.ടികളിലൊന്നായ ഗുജറാത്തിലെ സൂറത്ത് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്‍.ഐ.ടിയുടെ ഈ വര്‍ഷത്തെ എം.ടെക്ക് സോയില്‍ മെക്കാനിക്‌സ് ആന്‍ഡ് ഫൗണ്ടേഷന്‍ എഞ്ചിനീറിംഗ് പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് ഒന്നാം റാങ്ക് ലഭിച്ചു. പരപ്പ സ്വദേശിനിയായ കൃഷ്ണവേണി ഇ പിയാണ് ഒന്നാം റാങ്കോടെ സ്വര്‍ണ മെഡല്‍ നേടിയത്.

പരപ്പയിലെ പരേതനായ പി.വി. ബാലകൃഷ്ണന്റെയും കാഞ്ഞങ്ങാട് ഡി.ഇ.ഒയിലെ സീനിയര്‍ ക്ലര്‍ക്ക് ഇ.പി. ഉഷയുടെയും മകളായ കൃഷ്ണവേണി തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീറിംഗ് കോളേജില്‍ നിന്നാണ് സിവില്‍ എഞ്ചിനീറിംഗില്‍ ബി.ടെക്ക് ബിരുദം നേടിയത്. സിവില്‍ എഞ്ചിനീറിംഗില്‍ ഡോക്ടറേറ്റ് നേടണം എന്നാണ് ഇപ്പോള്‍ കാസര്‍കോട് ഗവ. പോളിടെക്‌നിക് കോളേജില്‍ സിവില്‍ എഞ്ചിനീറിങ് വിഭാഗത്തില്‍ ലക്ച്ചറര്‍ ആയി ജോലി ചെയ്യുന്ന കൃഷ്ണവേണിയുടെ ആഗ്രഹം.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Rank, Top-Headlines, Examination, Education, 1st Rank for Kasaragod native In Soorat NIT M Tech examination
  < !- START disable copy paste -->