Join Whatsapp Group. Join now!
Aster MIMS 10/10/2023

ഒരു കുപ്പി ശീതളപാനീയത്തേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഇന്ത്യയില്‍ ഒരു ജിബി ഡാറ്റ ലഭിക്കും; ഡിജിറ്റല്‍ ഇന്ത്യയുടെ വളര്‍ച്ചയെകുറിച്ച് എടുത്തു പറഞ്ഞ് നരേന്ദ്ര മോഡി

ഒരു കുപ്പി ശീതളപാനീയത്തേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഇന്ത്യയില്‍ ഒരു ജിബി ഡാറ്റ ലഭിക്കുമെന്ന് പ്രധാന മന്ത്രിNews, World, Prime Minister, Narendra-Modi, Top-Headlines,
ടോക്യോ:(www.kasargodvartha.com 30/10/2018) ഒരു കുപ്പി ശീതളപാനീയത്തേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഇന്ത്യയില്‍ ഒരു ജിബി ഡാറ്റ ലഭിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി. ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിക്കായി ജപ്പാനിലെത്തിയപ്പോഴാണ് ഡിജിറ്റല്‍ ഇന്ത്യയുടെ വളര്‍ച്ചയെകുറിച്ച് മോഡി എടുത്തു പറഞ്ഞത്. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്ത് വന്‍ കുതിപ്പിലാണ്. 2022 ആകുമ്പോഴേക്കും ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്ഘടനയില്‍ ഒരു ട്രില്യന്‍ അമേരിക്കന്‍ ഡോളറിന്റെ വളര്‍ച്ചയുണ്ടാകുമെന്നും ഒരു കോടി തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

100 കോടിയിലധികം മൊബൈല്‍ ഫോണുകളാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നതെന്നും ഗ്രാമങ്ങളിലെല്ലാം ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയെത്തിക്കഴിഞ്ഞതായും മോദി കൂട്ടിച്ചേര്‍ത്തു. ഉച്ചകോടിക്കു ശേഷം അദ്ദേഹം ജപ്പാനിലെ ഇന്ത്യന്‍ സമൂഹമൊരുക്കിയ വിവിധ പരിപാടികളില്‍ പങ്കെടുത്തു.

News, World, Prime Minister, Narendra-Modi, Top-Headlines, 1 GB Data Cheaper Than Cold Drink Bottle In India, Says PM Modi In Japan

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, Prime Minister, Narendra-Modi, Top-Headlines, 1 GB Data Cheaper Than Cold Drink Bottle In India, Says PM Modi In Japan