Join Whatsapp Group. Join now!
Aster MIMS 10/10/2023

ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഡോര്‍ വന്നിടിച്ച് പുറത്തേക്ക് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഡോര്‍ വന്നിടിച്ച് പുറത്തേക്ക് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം. കുന്താപുരം ജയ്പൂരിലെ രഘുറാമിന്റെ മകന്‍ കീര്‍ത്തന്‍ ഷെട്ടിയെ(19) യാണ് ഗുരുതKerala, kasaragod, news, Mangalore, hospital, Karnataka, Kumbala, Train, Accident, Injured, Chennai, Youth, Youth injured after falls down from train
കുമ്പള: (www.kasargodvartha.com 20.09.2018) ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഡോര്‍ വന്നിടിച്ച് പുറത്തേക്ക് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം. കുന്താപുരം ജയ്പൂരിലെ രഘുറാമിന്റെ മകന്‍ കീര്‍ത്തന്‍ ഷെട്ടിയെ(19) യാണ് ഗുരുതര നിലയില്‍ മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 8.15 മണിയോടെ ചെന്നൈ - മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് കുമ്പള ആരിക്കാടി റെയില്‍വെ ഗേറ്റിനും ഷിറിയ പാലത്തിനും ഇടയില്‍ അപകടത്തില്‍ പെട്ടത്.

വൈദ്യുതി ലൈനില്‍ ടെച്ചിംഗ് നടത്തുകയായിരുന്ന തൊഴിലാളികള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കുമ്പള എസ്‌ഐ അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തലയ്ക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട്. കാലിനും മറ്റും ചെറിയ പരിക്കുകളുണ്ട്. ചെന്നൈയില്‍ ഒരാഴ്ചത്തെ നേവി ട്രയിനിംഗ് കഴിഞ്ഞ് മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

യുവാവിന്റെ പോക്കറ്റില്‍ നിന്നും പഴ്‌സും യാത്ര ടിക്കറ്റും പാന്‍ കാര്‍ഡും പോലീസിന് ലഭിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച് യുവാവിന്റെ വീട്ടുകാരെ വിവരമറിയിച്ചതായി പോലീസ് പറഞ്ഞു.



Keywords: Kerala, kasaragod, news, Mangalore, hospital, Karnataka, Kumbala, Train, Accident, Injured, Chennai, Youth, Youth injured after falls down from train