Join Whatsapp Group. Join now!
Aster MIMS 10/10/2023

മതം മാറിയ യുവാവ് കൗണ്‍സലിംഗിന് കൊണ്ടുപോകുന്നതിനിടെ കാറില്‍ നിന്നും ഇറങ്ങിയോടി; യുവാവിനു വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു

മതം മാറിയ യുവാവ് കൗണ്‍സലിംഗിന് കൊണ്ടുപോകുന്നതിനിടെ കാറില്‍ നിന്നും ഇറങ്ങിയോടി. കാണാതായ യുവാവിനെ കണ്ടെത്താന്‍ പോലീസ് കേസെടുത്ത് തിരച്ചില്‍ ആരംഭിച്ചു. കയ്യാര്‍ ശാന്തിയോട് ഹൗസിലെ പ്രKerala, kasaragod, news, Kumbala, Mangalore, Youth, Religion, Youth goes missing
കുമ്പള: (www.kasargodvartha.com 22.09.2018) മതം മാറിയ യുവാവ് കൗണ്‍സലിംഗിന് കൊണ്ടുപോകുന്നതിനിടെ കാറില്‍ നിന്നും ഇറങ്ങിയോടി. കാണാതായ യുവാവിനെ കണ്ടെത്താന്‍ പോലീസ് കേസെടുത്ത് തിരച്ചില്‍ ആരംഭിച്ചു. കയ്യാര്‍ ശാന്തിയോട് ഹൗസിലെ പ്രശാന്ത് മഡുവള (22) എന്ന യുവാവിനെയാണ് സെപ്തംബര്‍ 16ന് കാണാതായത്.

നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് മംഗളൂരുവിലെ കൗണ്‍സലിംഗ് സെന്ററിലേക്ക് കൊണ്ടു പോകുന്ന വഴിയില്‍ തലപ്പാടിക്കടുത്ത് കണ്വതീര്‍ത്ഥയിലെത്തിയപ്പോഴാണ് കാര്‍ നിര്‍ത്തിയപ്പോള്‍ ഇറങ്ങി ഓടിയത്. ഉപ്പളയില്‍ ഇസ്തിരിക്കട നടത്തുന്ന യുവാവ് ഒന്നര വര്‍ഷം മുമ്പാണ് മതം മാറിയത്. അന്യ മതത്തിന്റെ ആചാര അനുഷ്ടാനങ്ങളുമായി ജീവിക്കാന്‍ തുടങ്ങിയതോടെയാണ് ബന്ധുക്കള്‍ മാനസിക മാറ്റത്തിനുള്ള വഴി തേടി മംഗളൂരുവിലെ കൗണ്‍സിലിംഗ് സെന്ററിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത്.

തുളു, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷകള്‍ അറിയാവുന്ന യുവാവ് പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Kerala, kasaragod, news, Kumbala, Mangalore, Youth, Religion, Youth goes missing

Keywords: Kerala, kasaragod, news, Kumbala, Mangalore, Youth, Religion, Youth goes missing



< !- START disable copy paste -->