Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രളയബാധിത പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ട ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ എലിപ്പനി ബാധിച്ച് മരിച്ചു; ഏക മകന്റെ മരണം കുടുംബത്തെ തളര്‍ത്തി

പ്രളയബാധിത പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ട ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ എലിപ്പനി ബാധിച്ച് മരിച്ചു. ഏക മകന്റെ മരണം കുടുംബത്തെ തളര്‍ത്തി. ഡിവൈഎഫ്‌ഐ Kerala, news, Kollam, Top-Headlines, Death, Obituary, Fever, Youth died after Rat fever
കൊല്ലം: (www.kasargodvartha.com 23.09.2018) പ്രളയബാധിത പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ട ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ എലിപ്പനി ബാധിച്ച് മരിച്ചു. ഏക മകന്റെ മരണം കുടുംബത്തെ തളര്‍ത്തി. ഡിവൈഎഫ്‌ഐ മുരുന്തല്‍ യൂണിറ്റ് ജോ. സെക്രട്ടറിയും തൃക്കടവൂര്‍ മുരുന്തല്‍ വൈക്കത്ത് രവി പിള്ളയുടെ മകനുമായ വിനു (28)വാണ് മരിച്ചത്. നിര്‍മാണത്തൊഴിലാളിയാണ് വിനു.

കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ മറ്റു തൊഴിലാളികള്‍ക്കൊപ്പം ഓഗസ്റ്റ് 24നാണ് പത്തനംതിട്ട റാന്നിയിലെ വീടുകളിലെ ശുചീകരണത്തില്‍ പങ്കെടുത്തത്. ഈ സമയം കാലില്‍ മുറിവുണ്ടായിരുന്നു. മടങ്ങിയെത്തിയതിനു പിന്നാലെ പനി ബാധിച്ച് വിനുവിനെ കൊല്ലത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ എലിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് മരണപ്പെട്ടത്. മാതാവ്: ഭാനുമതിയമ്മ. സഹോദരി: രമ്യ.

ആകെയുണ്ടായിരുന്ന വീടും പറമ്പും പണയംവെച്ചാണ് കുടുംബം വിനുവിനു ചികിത്സ ലഭ്യമാക്കിയത്. നാട്ടുകാരില്‍ ചിലരും തുക സമാഹരിച്ചു നല്‍കിയിരുന്നു. എന്നിട്ടും വിനുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Kollam, Top-Headlines, Death, Obituary, Fever, Youth died after Rat fever
  < !- START disable copy paste -->