Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രണയാഭ്യാര്‍ത്ഥന നിരസിച്ച ബന്ധുവായ പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി

പ്രണയാഭ്യാര്‍ത്ഥന നിരസിച്ച ബന്ധുവായ പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കൊല്‍ക്കത്ത സ്വദേശിനി സാത്തി Kerala, News, Malappuram, Killed, Woman, Friend, Top-Headlines, Love, Relative, Accuse, Woman killed by relative.
തിരൂര്‍: (www.kasargodvartha.com 29.09.2018) പ്രണയാഭ്യാര്‍ത്ഥന നിരസിച്ച ബന്ധുവായ പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കൊല്‍ക്കത്ത സ്വദേശിനി സാത്തി ബീവിയുടെ മകള്‍ സാമിന കാത്തൂണ്‍ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയും പെണ്‍കുട്ടിയുടെ പിതാവിന്റെ ബന്ധുവുമായ സാദത്ത് ഹുസൈനെ(22) നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തൃക്കണ്ടിയൂര്‍ വിഷുപ്പാടത്താണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വാടകക്കെട്ടിടത്തില്‍ സാമിനയുടെ കുടുംബത്തിനൊപ്പം തന്നെയാണ് സാദത്ത് ഹുസൈനും താമസിച്ചിരുന്നത്. കോണ്‍ക്രീറ്റ് തൊഴിലാളികളാണ് ഇവര്‍. സാദത്ത് ഹുസൈന്‍ നിരവധി തവണ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. പെണ്‍കുട്ടി എന്നാല്‍ ഇത് നിരസിക്കുകയായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ വിവാഹം കോഴിക്കോട്ടുള്ള യുവാവുമായി ഉറപ്പിച്ചത്.

ഇതില്‍ പ്രകോപിതനായ പ്രതി വെള്ളിയാഴ്ച വീട്ടിലുള്ളവര്‍ ജോലിക്കു പോയ സമയത്ത് മദ്യപിച്ചെത്തിയ സാദത്ത് പെണ്‍കുട്ടിയോട് വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തുകയും നിശ്ചയിച്ച വിവാഹത്തില്‍ നിന്നും പിന്‍മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് നിരസിച്ചതില്‍ പ്രകോപിതനായ പ്രതി കത്തികൊണ്ട് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുക്കുകയായിരുന്നു.

ചോരയില്‍ കുളിച്ചു കിടന്ന പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Malappuram, Killed, Woman, Friend, Top-Headlines, Love, Relative, Accuse, Woman killed by relative.