Join Whatsapp Group. Join now!
Aster MIMS 10/10/2023

റോഡ് കൈയ്യേറി മതില്‍ കെട്ടിയതായി ആരോപണം; ജില്ലാ പഞ്ചായത്തിന് റിപോര്‍ട്ട് നല്‍കി

പ്രവാസി റോഡ് കൈയ്യേറി മതില്‍ കെട്ടിയതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കുംബഡാജെ പഞ്ചായത്ത് അധികൃതര്‍ ജില്ലാ പഞ്ചായത്തിന് Wall constructed after encroaching public place, Complained, Mulleria, Kasaragod, News, Wall, Compound.
മുള്ളേരിയ: (www.kasargodvartha.com 27.09.2018) റോഡ് കൈയ്യേറി മതില്‍ കെട്ടിയതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കുംബഡാജെ പഞ്ചായത്ത് അധികൃതര്‍ ജില്ലാ പഞ്ചായത്തിന് റിപോര്‍ട്ട് നല്‍കി. ഉംബ്രങ്കള കറുവത്തടുക്ക ജില്ലാ പഞ്ചായത്ത് റോഡ് കയ്യേറിയാണ് മതില്‍ നിര്‍മിച്ചതെന്നാണ് പരാതി.

പതിമൂന്നാം വാര്‍ഡില്‍ താമസക്കാരനായ ഗൃഹനാഥനാണ് ഇരുനില വീട്ടിലേക്കുള്ള റോഡ് കൈയ്യേറി രണ്ടാള്‍ പൊക്കത്തില്‍ മതില്‍ നിര്‍മാണം നടത്തിയത്. ഒരു മീറ്റര്‍ പോലും വിടാതെയാണ് റോഡ് കൈയ്യേറി മതില്‍ നിര്‍മിച്ചത്. പഞ്ചായത്ത് അധികൃതര്‍ ദിനം പ്രതി കടന്നു പോകുന്ന സ്ഥലത്തേക്ക് റോഡ് കൈയ്യേറ്റമെന്ന് കണ്ടിട്ടും കൈയ്യേറിയ വ്യക്തിക്ക് നോട്ടീസ് നല്‍കാനോ നിയമ നടപടി സ്വീകരിക്കാനോ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം കൈയ്യേറ്റങ്ങള്‍ നടന്നുവരുന്നുണ്ട്.
Wall constructed after encroaching public place, Complained, Mulleria, Kasaragod, News, Wall, Compound.

എന്നിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. നടപടിയെടുക്കേണ്ടത്. ജില്ലാ പഞ്ചായത്താണെന്നാണ് പഞ്ചായത്ത് സെക്രട്ടറി പറയുന്നത്. കൈയ്യേറ്റം നടന്ന സ്ഥലത്ത് രണ്ട് വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ പോലും കഴിയാത്ത വിധമാണ് മതില്‍ കെട്ടിയതെന്നാണ് ആക്ഷേപം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Wall constructed after encroaching public place, Complained, Mulleria, Kasaragod, News, Wall, Compound.
  < !- START disable copy paste -->