Join Whatsapp Group. Join now!
Aster MIMS 10/10/2023

ട്രെയിനില്‍ യാത്രക്കാരെ മയക്കിയുള്ള കൊള്ള വീണ്ടും; മുംബൈയില്‍ നിന്നും വരികയായിരുന്ന യുവാവിന് മയക്ക് ബിസ്‌ക്കറ്റ് നല്‍കി സ്വര്‍ണ്ണവും പണവും കൊള്ളയടിച്ചു

ട്രെയിനില്‍ യാത്രക്കാരെ മയക്കിയുള്ള കൊള്ള വീണ്ടും. മുംബൈയില്‍ നിന്നും വരികയായിരുന്ന യുവാവിന് മയക്ക് ബിസ്‌ക്കറ്റ് നല്‍കി സ്വര്‍ണവും പണവും കൊള്ളയടിച്ചു. Kasaragod, Kerala, news, Top-Headlines, Crime, Robbery, Train, Mumbai, Train passenger's gold and money looted after giving Biscuit
കാസര്‍കോട്: (www.kasargodvartha.com 24.09.2018) ട്രെയിനില്‍ യാത്രക്കാരെ മയക്കിയുള്ള കൊള്ള വീണ്ടും. മുംബൈയില്‍ നിന്നും വരികയായിരുന്ന യുവാവിന് മയക്ക് ബിസ്‌ക്കറ്റ് നല്‍കി സ്വര്‍ണവും പണവും കൊള്ളയടിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പാലക്കാട് അകത്തേതറ സ്വദേശി അരുണ്‍ ആണ് കൊള്ളയടിക്കപ്പെട്ടത്. ഏതാനും ദിവസം മുമ്പ് ജോലി തേടി മുംബൈയിലേക്ക് പോയതായിരുന്നു അരുണ്‍.

ജോലി ശരിയാകാത്തതിനെ തുടര്‍ന്ന് ഹാപ്പാ എക്‌സ്പ്രസില്‍ നാട്ടിലേക്ക് മടങ്ങും വഴിയാണ് കൊള്ളയ്ക്കിരയായത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലാണ് യാത്ര ചെയ്തിരുന്നത്. ട്രെയിന്‍ ഗോവയ്ക്ക് എത്തുന്നതിന് മുമ്പ് ട്രെയിനിലെ യാത്രക്കാരനായ ഹിന്ദിക്കാരന്‍ പരിചയപ്പെടുകയായിരുന്നു. ഇയാള്‍ അരുണിന് സ്‌നേഹപൂര്‍വ്വം ബിസ്‌ക്കറ്റ് നല്‍കുകയായിരുന്നു. ഇതിന് ശേഷം ഒന്നും ഓര്‍മ്മയുണ്ടായില്ലെന്നാണ് അരുണ്‍ പറയുന്നത്. രാവിലെ ഒമ്പത് മണിയോടെ ട്രെയിന്‍ കാസര്‍കോട്ടെത്തിയപ്പോഴാണ് ബോധം വീണ്ടു കിട്ടിയത്. അരുണ്‍ ആര്‍.പി.എഫിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആര്‍.പി.എഫ് ആണ് അവശനിലയിലായ യുവാവിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിരലിലണിഞ്ഞിരുന്ന ഒന്നര പവന്‍ സ്വര്‍ണം, 2,000 രൂപ, വാച്ച്, എ.ടി.എം കാര്‍ഡും മറ്റും അടങ്ങുന്ന പേഴ്‌സ് എന്നിവയാണ് കൊള്ളയടിക്കപ്പെട്ടത്. അരുണിന്റെ പരാതിയില്‍ ആര്‍.പി.എഫ് അന്വേഷണം തുടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Crime, Robbery, Train, Mumbai, Train passenger's gold and money looted after giving Biscuit
  < !- START disable copy paste -->