Join Whatsapp Group. Join now!
Aster MIMS 10/10/2023

നഗരസഭാ ഓഫീസില്‍ അതിക്രമിച്ചു കയറി വനിതാ ജീവനക്കാരിയെ കരാറുകാരന്‍ ഭീഷണിപ്പെടുത്തിയതായി പരാതി

നഗരസഭാ ഓഫീസില്‍ അതിക്രമിച്ചു കയറി വനിതാ ജീവനക്കാരിയെ ഭീഷണിപ്പെടുത്തി കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന് Kasaragod, News, Threatening, Municipality, Employee, Contractor, Threatening against Municipality staff; complaint lodged
കാസര്‍കോട്: (www.kasargodvartha.com 25.09.2018) നഗരസഭാ ഓഫീസില്‍ അതിക്രമിച്ചു കയറി വനിതാ ജീവനക്കാരിയെ ഭീഷണിപ്പെടുത്തി കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന് പരാതി. നഗരസഭയിലെ മൂന്നാംഗ്രേഡ് ഓവര്‍സിയര്‍ സി എസ് അജിതയാണ് കരാറുകാരനായ ശിഹാബുദ്ദീന്‍ ബാങ്കോടിനെതിരെ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും കാസര്‍കോട് ടൗണ്‍ പോലീസിലും പരാതി നല്‍കിയത്.

ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. എഞ്ചിനീയറിംഗ് സെക്ഷനിലെത്തിയ ശിഹാബുദ്ദീന്‍ താന്‍ ചെയ്ത പ്രവൃത്തികളുടെ ബില്ലില്‍ ഒപ്പിടണമെന്നും അല്ലാത്തപക്ഷം കാസര്‍കോട് നഗരത്തിലൂടെ നടന്നുപോകാന്‍ അനുവദിക്കില്ലെന്നും വേണ്ടി വന്നാല്‍ വാഹനമിടിപ്പിച്ച് കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് അജിതയുടെ പരാതിയില്‍ പറയുന്നത്. അജിതയോട് കയര്‍ത്ത് സംസാരിച്ച ശിഹാബുദ്ദീന്‍ സ്ത്രീത്വത്തെ അപമാനിക്കുംവിധം അസഭ്യം പറഞ്ഞതായും പരാതിയില്‍ വ്യക്തമാക്കുന്നു.
Kasaragod, News, Threatening, Municipality, Employee, Contractor, Threatening against Municipality staff; complaint lodged

നേരത്തെ അജിതയെ ചെയര്‍പേഴ്സണ്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് അജിത നല്‍കിയ അപ്പീലില്‍ ചെയര്‍പേഴ്സണിന്റെ ഉത്തരവ് ചീഫ് എഞ്ചിനീയര്‍ റദ്ദാക്കുകയും ജോലിയില്‍ തിരികെ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് തങ്ങള്‍ ചെയ്ത പ്രവൃത്തികള്‍ക്കെല്ലാം ബില്ലില്‍ ഒപ്പിട്ടുതരണമെന്ന് അജിതയോട് ശിഹാബുദീന്‍ ആവശ്യപ്പെട്ടതെന്നാണ് പരാതിയില്‍ പറയുന്നത്.

നഗരസഭാ ചെയര്‍പേഴ്സണിന്റെ വാര്‍ഡിലൂടെ കടന്നുപോകുന്ന കൊല്ലമ്പാടി ജനകീയ റോഡിന്റെ സൈഡ് വാള്‍ നിര്‍മാണം എസ്റ്റിമേറ്റിന് വിരുദ്ധമായാണെന്ന് മുനിസിപ്പല്‍ എഞ്ചിനീയര്‍ക്കും അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് കരാറുകാരനായ ശിഹാബുദ്ദീന്‍ നഗരസഭാ ഓഫീസിലെത്തി അജിതയെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Threatening, Municipality, Employee, Contractor, Threatening against Municipality staff; complaint lodged