Join Whatsapp Group. Join now!
Aster MIMS 10/10/2023

അധ്യാപികയുടെ ആത്മഹത്യ; ഞെട്ടല്‍ മാറാതെ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും, മരണകാരണം അജ്ഞാതം

എടനീര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ താത്കാലിക അധ്യാപികയും എടനീര്‍ കളരി ഹൗസിലെ കുമാരന്‍- രാജശ്രീ ദമ്പതികളുടെ മകളുമായ ജോഷ്മ (26)യുടെ ആത്മഹത്യ Kasaragod, Kerala, news, Teacher, Death, Obituary, Students, Teacher's suicide; Students and colleagues shocked
കാസര്‍കോട്: (www.kasargodvartha.com 18.09.2018) എടനീര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ താത്കാലിക അധ്യാപികയും എടനീര്‍ കളരി ഹൗസിലെ കുമാരന്‍- രാജശ്രീ ദമ്പതികളുടെ മകളുമായ ജോഷ്മ (26)യുടെ ആത്മഹത്യ വിദ്യാര്‍ത്ഥികളെയും സഹപ്രവര്‍ത്തകരെയും വീട്ടുകാരെയും ഒരേപോലെ ഞെട്ടിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെ സ്‌കൂളിലേക്ക് പോകുന്നതിനായി വസ്ത്രം മാറാന്‍ മുറിയിലേക്ക് പോയതായിരുന്നു ജോഷ്മ.

സമയം ഏറെ വൈകിയിട്ടും മുറിയില്‍ നിന്നും പുറത്തു വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. എടനീര്‍ സ്‌കൂളിലെ താത്കാലിക ഗണിത അധ്യാപികയാണ് ജോഷ്മ. വിദ്യാര്‍ത്ഥികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഏറെ പ്രിയങ്കരിയായിരുന്നു ജോഷ്മ ടീച്ചര്‍.

ആത്മഹത്യയ്ക്ക് എന്താണ് കാരണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് വീട്ടുകാരും സഹപ്രവര്‍ത്തകരും. കാര്യമായ പ്രശ്‌നങ്ങളൊന്നും രോഷ്മയ്ക്കുണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. നേരത്തെ ഒരു വിവാഹാലോചന വന്നിരുന്നുവെങ്കിലും താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. വിവാഹം ഇപ്പോള്‍ വേണ്ടെന്നായിരുന്നു ജോഷ്മ വീട്ടുകാരെ അറിയിച്ചതെന്നാണ് വിവരം. വീട്ടുകാരില്‍ നിന്നും വിശദമായ മൊഴിയെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. രണ്ടു ദിവസം കഴിഞ്ഞ് വീട്ടുകാരോട് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുമെന്നാണ് പോലീസ് പറയുന്നത്.

മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സഹോദരങ്ങളായ ജിതേഷിന്റെയും ജിനേഷിന്റെയും സ്‌നേഹനിധിയായ സഹോദരിയായിരുന്നു ജോഷ്മ. സഹോദരിയുടെ മരണം ഇവരെ തളര്‍ത്തിയിരിക്കുകയാണ്. ആത്മഹത്യാകുറിപ്പൊന്നും എഴുതി വെച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. രണ്ടു ദിവസത്തിനു ശേഷം ജോഷ്മയുടെ മുറി വിശദമായ പരിശോധന നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

Related News:
രാവിലെ സ്‌കൂളിലേക്ക് പോകാനിരുന്ന അധ്യാപികയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Teacher, Death, Obituary, Students, Teacher's suicide; Students and colleagues shocked
  < !- START disable copy paste -->