Join Whatsapp Group. Join now!
Aster MIMS 10/10/2023

ജ്വല്ലറി വര്‍ക്‌സില്‍ കവര്‍ച്ച; ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു

ജ്വല്ലറി വര്‍ക്‌സില്‍ കവര്‍ച്ച. ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. കാഞ്ഞങ്ങാട് നഗരത്തിലെ മഡോണ ഗ്യാസ് ഏജന്‍സി ഓഫീസിനു മുകളിലെ കലാസാഗര്‍ ജ്വല്ലറി Kasaragod, Kerala, news, Kanhangad, gold, Jewellery, Top-Headlines, Crime, Robbery in Jewellery works at Kanhangad
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.09.2018) ജ്വല്ലറി വര്‍ക്‌സില്‍ കവര്‍ച്ച. ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. കാഞ്ഞങ്ങാട് നഗരത്തിലെ മഡോണ ഗ്യാസ് ഏജന്‍സി ഓഫീസിനു മുകളിലെ കലാസാഗര്‍ ജ്വല്ലറി വര്‍ക്‌സിലാണ് കവര്‍ച്ച നടന്നത്. വ്യാഴാഴ്ചയാണ് സംഭവം. കുശാല്‍ നഗര്‍ സ്വദേശി ജയരാജന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി വര്‍ക്‌സ്.


പാര കൊണ്ട് ഷട്ടര്‍ കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്. ആഭരണങ്ങളില്‍ പേരെഴുതി നല്‍കുന്ന സ്ഥാപനമാണിത്. ഷട്ടറിന്റെ പൂട്ട് തകര്‍ന്നു കിടക്കുന്നതു കണ്ട തൊട്ടടുത്ത കടക്കാരനാണ് വിവരമറിയിച്ചത്. മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. ഇതു കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, gold, Jewellery, Top-Headlines, Crime, Robbery in Jewellery works at Kanhangad. 
  < !- START disable copy paste -->