Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്ഥിരമായി ജോലിക്കു നിന്നിരുന്ന സ്ത്രീക്ക് പകരമായെത്തിയ സ്ത്രീ വീട്ടിലെ ആഭരണം കവര്‍ന്ന് രക്ഷപ്പെട്ടു; പ്രതി അറസ്റ്റില്‍

സ്ഥിരമായി ജോലിക്കു നിന്നിരുന്ന സ്ത്രീക്ക് പകരമായെത്തിയ സ്ത്രീ വീട്ടിലെ ആഭരണം കവര്‍ന്ന് രക്ഷപ്പെട്ടു. പ്രതിയെ പിന്നീട് Kerala, News, Kannur, Women, Job, Robbery, Cash, gold, Police, Arrest, Top-Headlines, Robbery in house; Maid arrested.
കണ്ണൂര്‍: (www.kasargodvartha.com 21.09.2018) സ്ഥിരമായി ജോലിക്കു നിന്നിരുന്ന സ്ത്രീക്ക് പകരമായെത്തിയ സ്ത്രീ വീട്ടിലെ ആഭരണം കവര്‍ന്ന് രക്ഷപ്പെട്ടു. പ്രതിയെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ കൊറ്റാളി ഓലാട്ടുവയലില്‍ ആതിരയെ (21)യാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. കണ്ണൂര്‍ എടച്ചേരിവയലില്‍ സുകന്യ ജയന്തിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്. അഞ്ചരപ്പവന്‍ ആഭരണമാണ് മോഷണം പോയത്.


സ്ഥിരമായി ജോലിക്കു ചെന്നിരുന്ന സ്ത്രീ രണ്ടു ദിവസം പകരക്കാരിയായി ആതിരയെ വീട്ടിലേക്ക് അയക്കുകയായിരുന്നു. രണ്ടാമത്തെ ദിവസം വീട്ടുകാര്‍ പുറത്തുപോയി തിരിച്ചുവന്നപ്പോള്‍ ഷെല്‍ഫിലുണ്ടായിരുന്ന സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായി കണ്ടെത്തി. ആതിരയോട് അന്വേഷിച്ചപ്പോള്‍ വീട്ടമ്മയുടെ ഭര്‍ത്താവ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഇതിനു പകരമായി സ്വര്‍ണം തന്നതാണെന്നും പറഞ്ഞു. സ്ഥലത്തില്ലാത്ത ഭര്‍ത്താവിനെതിരെയുള്ള ആരോപണത്തില്‍ സംശയം തോന്നിയാണ് വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയത്.

യുവതിയുടെ വിലാസമോ ചിത്രമോ വീട്ടുകാരുടെ കൈവശമുണ്ടായിരുന്നില്ല. എന്നാല്‍ ആതിര എന്ന യുവതിക്കെതിരെ മുമ്പും സമാനപരാതി പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ഊര്‍ജിത അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kannur, Women, Job, Robbery, Cash, gold, Police, Arrest, Top-Headlines, Robbery in house; Maid arrested.