Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രവാസിയുടെ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ചാ ശ്രമം

പൂട്ടിയിട്ട ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ചാ ശ്രമം. തായലങ്ങാടി ഉഷാ റോഡിലെ പി കെ റഹീമിന്റെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം Kasaragod, Thayalangadi, RobberyAttempt, News, Robbery attempt in NRI's house
കാസര്‍കോട്: (www.kasargodvartha.com 19.09.2018) പ്രവാസിയുടെ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ചാ ശ്രമം. തായലങ്ങാടി ഉഷാ റോഡിലെ ടി കെ റഹീമിന്റെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം നടന്നത്.

റഹീമിന്റെ ഭാര്യയും മക്കളും ഒരാഴ്ചയായി ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. എല്ലാ ദിവസവും വൈകിട്ട് വീട്ടില്‍ ലൈറ്റിട്ട് രാവിലെ അണക്കാറുണ്ട്. ബുധനാഴ്ച വൈകുന്നേരം വീട്ടില്‍ ലൈറ്റിടാന്‍ വന്നപ്പോഴാണ് കവര്‍ച്ചാ ശ്രമം ശ്രദ്ധയില്‍പ്പെട്ടത്.

Kasaragod, Thayalangadi, RobberyAttempt, News, Robbery attempt in NRI's house

വീടിന്റെ അടുക്കള വാതില്‍ തകര്‍ത്താണ് കവര്‍ച്ചക്കാര്‍ അകത്ത് കടന്നത്. മുന്‍വശത്തെ വാതില്‍ തുറന്ന് അകത്ത് കയറാന്‍ റഹീമിന്റെ ഭാര്യ നോക്കിയപ്പോഴാണ് അകത്ത് നിന്നും കുറ്റിയിട്ടതായി ബോധ്യമായത്. തുടര്‍ന് നടത്തിയ അന്വേഷണത്തിലാണ് അടുക്കള വാതില്‍ വഴി മോഷ്ടാക്കള്‍ അകത്ത് കടന്നതായി ബേധ്യമായത്. കിടപ്പ് മുറിയിലെ അലമാരകളില്‍ നിന്നും സാധനങ്ങള്‍ വാരിവലിച്ചിട്ടനിലയിലാണ്.

വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. വീട്ടില്‍ സ്വര്‍ണമോ പണമോ സൂക്ഷിക്കാത്തതിനാല്‍ മോഷ്ടാക്കള്‍ ഇളിഭ്യരായി. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി സമീപത്തെ വീടുകളുടെയും മറ്റും സി സി ടി വികള്‍ പോലീസ് പരിശോധിച്ചു വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Thayalangadi, RobberyAttempt, News, Robbery attempt in NRI's house