Join Whatsapp Group. Join now!
Aster MIMS 10/10/2023

കെ എസ് ആര്‍ ടി സി ബസില്‍ സ്ത്രീയുടെ മാല കവര്‍ച്ച ചെയ്യാന്‍ ശ്രമം; യുവതികളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു

കെ എസ് ആര്‍ ടി സി ബസില്‍ സ്ത്രീയുടെ മാല കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച യുവതികളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. പെരളത്തെ കൊടക്കല്‍ മാധവി Kerala, news, Top-Headlines, payyannur, Kannur, arrest, Crime, Robbery attempt; 2 women arrested
പയ്യന്നൂര്‍: (www.kasargodvartha.com 28.09.2018) കെ എസ് ആര്‍ ടി സി ബസില്‍ സ്ത്രീയുടെ മാല കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച യുവതികളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. പെരളത്തെ കൊടക്കല്‍ മാധവി (63)യുടെ രണ്ടര പവന്‍ മാലയാണ് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചത്. പയ്യന്നൂരില്‍ നിന്നു ചെറുവത്തൂരിലേക്ക് തിരിച്ച കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയായിരുന്നു മാധവി.

മാല കഴുത്തില്‍ നിന്ന് നഷ്ടപ്പെടുമ്പോള്‍ തന്നെ മാധവി നിലവിളിക്കുകയായിരുന്നു. ഇതോടെ തമിഴ്‌നാട് തിരിപ്പൂര്‍ സ്വദേശികളായ ജയന്തി (38), ലക്ഷ്മി (30) എന്നിവരെ മറ്റു യാത്രക്കാര്‍ പിടികൂടുകയും ചോദ്യം ചെയ്യലില്‍ മാല കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരം നല്‍കുയും യുവതികളെ പോലീസിന് കൈമാറുകയുമായിരുന്നു.

ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, payyannur, Kannur, arrest, Crime, Robbery attempt; 2 women arrested
  < !- START disable copy paste -->