Join Whatsapp Group. Join now!
Aster MIMS 10/10/2023

വായ്പ തിരിച്ചടക്കാന്‍ കഴിയാതെ നട്ടംതിരിഞ്ഞ രവിക്ക് ആശ്വാസമായി റവന്യൂ റിക്കവറി ബാങ്ക് ലോണ്‍ അദാലത്ത്; അടക്കാനുണ്ടായിരുന്ന 1.26 ലക്ഷം രൂപയില്‍ 25,000 രൂപ മാത്രം അടച്ചാല്‍ മതി

നിര്‍മാണ ജോലിക്കും മറ്റും പോയി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നതിനിടെയാണ് രവിക്ക് പിതാവ് ലതിന്‍ മുന്തേറ വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ബാങ്ക് ലോണ്‍ തീരാദുരിതമായത് Kasaragod, Kerala, news, Top-Headlines, Bank Loans, Adalath, Revenue Recovery Bank Loan Adalat; 601 Applications Considered
കാസര്‍കോട്: (www.kasargodvartha.com 27.09.2018) നിര്‍മാണ ജോലിക്കും മറ്റും പോയി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നതിനിടെയാണ് രവിക്ക് പിതാവ് ലതിന്‍ മുന്തേറ വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ബാങ്ക് ലോണ്‍ തീരാദുരിതമായത്. വായ്പ തിരിച്ചടക്കാന്‍ കഴിയാതെ നട്ടംതിരിഞ്ഞ രവിക്ക് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ റവന്യൂ റിക്കവറി ബാങ്ക് ലോണ്‍ അദാലത്ത് പറഞ്ഞറിയിക്കാനാകാത്ത ആശ്വാസമാണ് നല്‍കിയിരിക്കുന്നത്.

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പൈവളിഗെ ശാഖയില്‍ 70കാരനായ ലതിന്‍ മുന്തേറ തിരിച്ചടക്കാനുണ്ടായത് 1,26,782 രൂപയായിരുന്നു. അദാലത്തില്‍ പങ്കെടുത്തതിലൂടെ വെറും 25,000 രൂപ മാത്രം ഇനി തിരിച്ചടച്ചാല്‍ മതിയാകും. കഴിഞ്ഞ ദിവസമാണ് അദാലത്തിനെക്കുറിച്ച് അറിയിപ്പ് ലഭിക്കുന്നത്. വിവിധ അസുഖങ്ങളാല്‍ യാത്ര ചെയ്യാന്‍ കഴിയാതിരുന്നതിനാല്‍ ലതിന് പകരം മകന്‍ രവിയാണ് കളക്ടറേറ്റിലെത്തിയത്. രവിയില്‍ നിന്നു ജില്ലാ കളക്ടര്‍ തന്നെ നേരിട്ട് അപേക്ഷ സ്വീകരിച്ചു. കാര്യങ്ങള്‍ വിശദമായ കേട്ടശേഷം ഒറ്റത്തവണയായി 25,000 രൂപ അടച്ചാല്‍ മയിയെന്ന് ബാങ്ക് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

വിദ്യാനഗറില്‍ നിന്നുളള അജിത്കുമാറിന് കാനറ ബാങ്കില്‍ കുടിശിഖ ഉള്‍പ്പെടെ തിരിച്ചടക്കാനുണ്ടായത് 11.16 ലക്ഷം രൂപയായിരുന്നു. എന്നാല്‍ അദാലത്തിലൂടെ 5.3 ലക്ഷം രൂപ മാത്രം തിരിച്ചടച്ചാല്‍ മതിയാകും. മൂന്നു മാസത്തെ സാവകാശവും നല്‍കിയിട്ടുണ്ട്. ഇരിക്കൂറില്‍ നിന്ന് കൃ്ഷണകുമാറിന് 8.6 ലക്ഷത്തിന് പകരം 3.5 ലക്ഷം രൂപ തിരിച്ചടച്ചാല്‍ മതിയാകും. ഇതുപോലെ നൂറുകണക്കിനു കുടുംബങ്ങള്‍ക്ക് ഒമ്പത് ബാങ്കുകള്‍ നടത്തിയ അദാലത്തില്‍ ആശ്വാസമായത്. ഇനിയും ഇതുപോലുള്ള അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.റവന്യൂ റിക്കവറി ബാങ്ക് ലോണ്‍ അദാലത്ത്; 601 അപേക്ഷകള്‍ പരിഗണിച്ചു

കാസര്‍കോട്: ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ബാങ്കുകളില്‍ നിന്നു വായ്പയായി എടുത്ത തുകകള്‍ തിരിച്ചടക്കുവാനാകാതെ റവന്യൂ റിക്കവറി നേരിടുന്നവര്‍ക്കായി കളക്ടറേറ്റില്‍ നടത്തിയ റവന്യൂ റിക്കവറി ബാങ്ക് ലോണ്‍ അദാലത്ത് നൂറുകണക്കിനു കുടുംബങ്ങള്‍ക്ക് ആശ്വാസമായി. കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലയിലെ വിവിധ ബാങ്കുകളുടെയും ആഭിമുഖ്യത്തില്‍ നടത്തിയ അദാലത്തില്‍ പലര്‍ക്കും വന്‍ ഇളവുകള്‍ ലഭിച്ചു. വായ്പകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളിയില്ലെങ്കിലും അദാലത്തിലൂടെ ലഭിച്ച ഇളവുകള്‍ പലര്‍ക്കും മുന്നോട്ടുള്ള ജീവിതം എളുപ്പമാക്കും.

സിന്‍ഡിക്കേറ്റ്, എസ്ബിഐ, കാനറ, യൂക്കോ, ഫെഡറല്‍, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് തുടങ്ങിയ ബാങ്കുകളില്‍ നിന്നു ബാങ്ക് വായ്പ എടുത്ത് റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നവര്‍ക്കു വേണ്ടിയാണു കളക്ടറേറ്റില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ബാങ്ക് ലോണ്‍ അദാലത്ത് നടത്തിയത്.

പരിഗണിച്ചവയില്‍ ഭൂരിഭാഗം അപേക്ഷകളിലും പരമാവധി ഇളവുകള്‍ അനുവദിച്ചു. വായ്പകളുടെ കാലാവധി, തിരിച്ചടവ്, വിവിധ കാറ്റഗറികള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇളവുകള്‍ അനുവദിച്ചത്. ജില്ലാകളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു, ഡെപ്യൂട്ടി കളക്ടര്‍(ആര്‍ആര്‍) എ.ഉണ്ണിക്കൃഷ്ണന്‍, സിന്‍ഡിക്കേറ്റ് ബാങ്ക് റീജിനല്‍ മാനേജര്‍ എന്‍.സുദര്‍ശനന്‍, ലീഡ് ബാങ്ക് മാനേജര്‍ സി.എസ് രമണന്‍, വിവിധ ബാങ്കുകളുടെ റീജണല്‍ മാനേജര്‍മാര്‍, ബാങ്ക്, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തിന് നേതൃത്വം നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Bank Loans, Adalath, Revenue Recovery Bank Loan Adalat; 601 Applications Considered
  < !- START disable copy paste -->