Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രണയം നടിച്ച് കോളജ് വിദ്യാര്‍ത്ഥിനിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി, പിന്നാലെ പീഡനശ്രമവും ഭീഷണിയും, കോളജില്‍ നിന്നും പുറത്തായതോടെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു, സഹപാഠി അറസ്റ്റില്‍

കോളജ് വിദ്യാര്‍ത്ഥിനിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സഹപാഠിയെ പോലീസ് അറസ്റ്റു ചെയ്തു. ജില്ലയിലെ ഒരു എയ്ഡഡ് കോളജിലെ വിദ്യാര്‍ത്ഥിയായ Kerala, news, Thiruvananthapuram, Social-Media, Top-Headlines, Molestation, Crime, Pictures of Girl shared in Social media; Classmate arrested
തിരുവനന്തപുരം: (www.kasargodvartha.com 22.09.2018) കോളജ് വിദ്യാര്‍ത്ഥിനിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സഹപാഠിയെ പോലീസ് അറസ്റ്റു ചെയ്തു. ജില്ലയിലെ ഒരു എയ്ഡഡ് കോളജിലെ വിദ്യാര്‍ത്ഥിയായ ആനന്ദ് ബാബു എന്നയാളെയാണ് സൈബര്‍ പോലീസിന്റെ സഹായത്തോടെ പോലീസ് അറസ്റ്റു ചെയ്തത്.

വിദ്യാര്‍ത്ഥിനിയുടെ മാതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഐപി വിലാസം കണ്ടെത്തി ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ചിത്രങ്ങള്‍ സൂക്ഷിച്ചിരുന്ന പെന്‍ഡ്രൈവുകള്‍, മെമ്മറി കാര്‍ഡുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.

സഹപാഠിയായ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. തുടര്‍ന്ന് സ്‌നേഹം നടിച്ച് നഗ്‌നചിത്രങ്ങളും വിഡീയോകളും മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി പ്രിന്‍സിപ്പലിന് പരാതി നല്‍കി. ഇതിലുള്ള വിരോധത്തില്‍ പ്രതി പെണ്‍കുട്ടിയെ ലാബ് റൂമില്‍ വെച്ച് ശാരീരികമായി ഉപദ്രവിക്കുകയും വസ്ത്രം ബലമായി ഊരിമാറ്റി ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. കോളജില്‍ നിന്നു പുറത്തായതോടെയാണ് പ്രതി പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ വ്യാജ ഫേസ്ബുക്ക് ഐഡി നിര്‍മിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അയച്ചുകൊടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Thiruvananthapuram, Social-Media, Top-Headlines, Molestation, Crime, Pictures of Girl shared in Social media; Classmate arrested
  < !- START disable copy paste -->