Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉറങ്ങാന്‍ കിടന്ന വയോധികന്‍ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

ഉറങ്ങാന്‍ കിടന്ന വയോധികനെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാവിനക്കട്ട നടുമൂലയിലെ രാമചന്ദ്രന്‍ മണിയാണി (65) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. Kasaragod, Kerala, news, Hanged, Death, Obituary, Man found dead hanged
കാസര്‍കോട്: (www.kasargodvartha.com 19.09.2018) ഉറങ്ങാന്‍ കിടന്ന വയോധികനെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാവിനക്കട്ട നടുമൂലയിലെ രാമചന്ദ്രന്‍ മണിയാണി (65) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് വീട്ടുപറമ്പിലെ മാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നതിനാല്‍ ഇതിന്റെ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാവിനക്കട്ടയിലെ പലചരക്ക് വ്യാപാരിയായിരുന്നു. ഭാര്യ: ഗോപിക. മക്കള്‍: ശ്രീധരന്‍ (ഗള്‍ഫ്), സുനിത, സുപ്രിയ. മരുമക്കള്‍: ലേഖ, രവീന്ദ്ര, അനീഷ. സഹോദരങ്ങള്‍: ഗോപാലന്‍, അപ്പയ്യ, പ്രകാശ്, പ്രേമ, രാധ, പരേതനായ ബാബു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Hanged, Death, Obituary, Man found dead hanged
  < !- START disable copy paste -->