Join Whatsapp Group. Join now!
Aster MIMS 10/10/2023

സര്‍ക്കാര്‍ സ്ഥലം കൈയ്യേറി നിര്‍മിച്ച സിപിഎം പാര്‍ട്ടി ഓഫീസ് കെട്ടിട ഉദ്ഘാടനത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് സീതാറാം യെച്ചൂരിക്ക് ബി ജെ പി പ്രസിഡണ്ട് കത്ത് നല്‍കി; വിവാദം കത്തുന്നു

സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിന് എല്ലാ സഹായങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് തഹസില്‍ദാര്‍ Kasaragod, Kerala, news, BJP, president, Top-Headlines, CPM, Politics, Political party, Land Encroachment issue; BJP against CPM
കാസര്‍കോട്: (www.kasargodvartha.com 28.09.2018) സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിന് എല്ലാ സഹായങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് തഹസില്‍ദാര്‍ ഒഴിയാന്‍ നോട്ടീസ് നല്‍കിയിട്ടും ഉദ്ഘാടനത്തിനായി സജ്ജമാക്കിയിരിക്കുന്ന പാര്‍ട്ടി ഓഫീസെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.ശ്രീകാന്ത് വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ ചാലിങ്കാല്‍-വെള്ളിക്കോത്ത് റോഡരികില്‍ കേളോത്താണ് സുശീലഗോപാലന്‍ നഗര്‍ ബ്രാഞ്ച് കമ്മറ്റിക്ക് വേണ്ടിയാണ് സിപിഎം 40 ലക്ഷം രൂപ ചിലവിട്ട് ഇരുനില കെട്ടിടം പടുത്തുയര്‍ത്തിയിരിക്കുന്നത്. സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ തന്നെ ഉദ്ഘാടനം ചെയ്യാന്‍ കൊണ്ടുവരുന്നതിലൂടെ സിപിഎം അഖിലേന്ത്യാ നേതൃത്വവും ഭൂമി കൈയ്യേറ്റത്തിന് കൂട്ട് നില്‍ക്കുകയാണെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി.

ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്മാണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരിക്ക് കത്തയച്ചതായും ശ്രീകാന്ത് വ്യക്തമാക്കി. നിയമവ്യവസ്ഥയെ തന്നെ വെല്ലുവിളിച്ചു കൊണ്ട് നിര്‍മ്മാണാരംഭത്തില്‍ തന്നെ ഒഴിഞ്ഞ് പോകാന്‍ നോട്ടീസ് നല്‍കിയിട്ടും ഭരണസ്വാധീനം ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കുകയാണ് സിപിഎം നേതൃത്വം ചെയ്തത്.

2017 ഡിസംബര്‍ 27 ന് ബ്രാഞ്ച് സെക്രട്ടറി ബാബുവിന് സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് ഒഴിഞ്ഞു പോകാനായി തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമിയിലെ ഈ കൈയ്യേറ്റം ഒഴിപ്പിക്കാനായി പോയ റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണ് സിപിഎം നേതൃത്വം ചെയ്തത്. റവന്യൂ മന്ത്രി താമസിക്കുന്ന മണ്ഡലത്തിലാണ് ഈ കൈയ്യേറ്റം നടന്നിരിക്കുന്നത്. ഈ കൈയ്യേറ്റത്തിനെതിരെ മന്ത്രി മൗനം പാലിക്കുകയാണ്. പരാതി ലഭിച്ച് നടത്തിയ അന്വേഷണങ്ങളില്‍ ഭൂമി സര്‍ക്കാറിന്റെതാണെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്തു നിന്നും ഒഴിഞ്ഞുപോകാന്‍ തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയത്. ജീവനുപോലും ഭീഷണിയുള്ളതിനാല്‍ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തതിനും ഭൂമി ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാനും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ല.

കൈയ്യേറ്റം ഒഴിപ്പിച്ച് ഭൂമി തിരിച്ച് പിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നടക്കാന്‍ പോകുന്ന സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മ്മിച്ച പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടനം നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ ഭരണകൂടവും, ജില്ലാ പോലീസ് മേധാവിയും നടപടി സ്വീകരിക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ഉദുമ മണ്ഡലം പ്രസിഡണ്ട് കെ.ടി പുരുഷോത്തമന്‍, ജനറല്‍ സെക്രട്ടറി എന്‍ ബാബുരാജ്, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, BJP, president, Top-Headlines, CPM, Politics, Political party, Land Encroachment issue; BJP against CPM
  < !- START disable copy paste -->