city-gold-ad-for-blogger

17 കാരിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഒടുവില്‍ എത്തിച്ചേര്‍ന്നത് ഫ്രീക്കനിലേക്ക്; പ്രണയിച്ച് ഒളിച്ചോടിയതാണെന്ന് തിരിച്ചറിഞ്ഞതോടെ 20 കാരനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു, പുറത്തായത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍, 2 സെന്റ് കൂരയില്‍ താമസം, കറക്കം മോഷ്ടിച്ച ആഢംബര ബൈക്കില്‍, പണം കണ്ടെത്താന്‍ നിരവധി തട്ടിപ്പുകളും, ഓണ്‍ലൈനിലൂടെ കബളിപ്പിച്ചത് നിരവധി സ്ത്രീകളെ, ഒടുവില്‍ പിടിയിലായത് മംഗളൂരുവില്‍ വെച്ച്

കോഴിക്കോട്: (www.kasargodvartha.com 19.09.2018) 17 കാരിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഒടുവില്‍ എത്തിച്ചേര്‍ന്നത് കോഴിക്കോട് കുമ്പളയിലെ ഫ്രീക്കനിലേക്ക്. പ്രണയിച്ച് ഒളിച്ചോടിയതാണെന്ന് തിരിച്ചറിഞ്ഞതോടെ 20 കാരനെ കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷിച്ചു. ഇതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. രണ്ട് സെന്റ് കൂരയിലാണ് താമസമെങ്കിലും പുറത്ത് കറക്കം മോഷ്ടിച്ച ആഢംബര ബൈക്കിലും മറ്റുമായിരുന്നു.

പണം കണ്ടെത്താന്‍ നിരവധി തട്ടിപ്പുകളും ഇയാള്‍ നടത്തിയിരുന്നതായി പോലീസ് അറിയിച്ചു. ഓണ്‍ലൈനിലൂടെ നിരവധി സ്ത്രീകളെയാണ് യുവാവ് കബളിപ്പിച്ചതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചേവായൂരില്‍ നിന്നും പതിനേഴുകാരിയെ കാണാതായതു സംബന്ധിച്ച് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് എറണാകുളം സ്വദേശിയായ ഫയാസ് മുബീനെയാണ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്ത് പിടികൂടിയിരിക്കുന്നത്.

ഡിജെയാണെന്ന് വ്യാജപ്രചരണം നടത്തിയാണ് ഫയാസ് നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും വലയിലാക്കുന്നത്. ഫേസ്ബുക്കില്‍ രണ്ടായിരത്തിലധികം സുഹൃത്തുക്കളെ ഇയാള്‍ സ്വന്തമാക്കിയിട്ടുണ്ട്. മോഹിപ്പിക്കുന്ന സൗന്ദര്യത്തിന് ഉടമയെന്ന് വരുത്തിത്തീര്‍ക്കാന്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഉള്‍പ്പെടുത്തി. വീടിനോടു ചേര്‍ന്നുള്ള മുന്തിയ ഹോട്ടലില്‍ ഡിജെയാണെന്നാണ് വിശേഷണം. ആരുടെയും കണ്ണിലുടക്കുന്ന തരത്തില്‍ രൂപമാറ്റം വരുത്തിയ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ ഉള്‍പ്പെടുത്തി. അഭിനയത്തിനൊപ്പം വിവിധ മേഖലയില്‍ മികവുണ്ടെന്നുള്ള വ്യാജവിവരങ്ങള്‍ ഫയാസ് മുബീന്‍ ചേര്‍ത്തിരുന്നു. രണ്ടായിരത്തില്‍ അധികം ആളുകളാണ് സമൂഹമാധ്യമമായ ഫേസ്ബുക്കില്‍ മാത്രം ഫയാസിനു സുഹൃത്തുക്കളായുള്ളത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുള്‍പ്പെടെ നിരവധി സ്ത്രീകള്‍ യാഥാര്‍ഥ്യമറിയാതെ ഫയാസിന്റെ വലയില്‍ വീണിരുന്നു.

കഴിഞ്ഞ പത്ത് മാസമായി കോഴിക്കോട് നഗരത്തിലെ സ്വകാര്യ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പഠിക്കുകയായിരുന്നു. ഇതിനിടയിലാണ് പതിനേഴുകാരിയെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി മാറുകയും പിന്നീടു നാടുവിട്ട് ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ജീവിതച്ചെലവിനും ബൈക്കില്‍ ഇന്ധനം നിറയ്ക്കാനുള്ള തുകയുമെല്ലാം പതിനേഴുകാരിയും സ്ത്രീ സുഹൃത്തുക്കളുമാണ് നല്‍കിയിരുന്നത്. ഒരാഴ്ച മുമ്പ് പതിനേഴുകാരിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയില്‍ ചേവായൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെതിരെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്.

വ്യാജവിവരങ്ങള്‍ നവമാധ്യമങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് സ്ത്രീകളെയും പെണ്‍കുട്ടികളെയും ആകര്‍ഷിച്ചിരുന്നത്. മൂന്നു മാസം മുമ്പ് എറണാകുളത്തെ ഷോറൂമില്‍ നിന്നാണ് ഫയാസും സുഹൃത്തും ചേര്‍ന്ന് ആഢംബര ബൈക്ക് കവര്‍ന്നത്. വ്യാജ നമ്പര്‍ പതിപ്പിച്ച് ഓടുകയായിരുന്നു. 17കാരിയുമായി ഫയാസ് പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, കാഞ്ഞങ്ങാട്, സുള്ള്യ എന്നിവിടങ്ങളില്‍ ഒളിച്ചു താമസിച്ചു.  പൂര്‍ണമായും ഇരുചക്രവാഹനത്തിലായിരുന്നു ഇവരുടെ യാത്ര. ഫോണ്‍വിളിയുടെയും സുഹൃത്തുക്കളില്‍ നിന്നു ലഭിച്ച വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് മംഗളൂരുവില്‍ നിന്നും ഇരുവരെയും കഴിഞ്ഞദിവസം പിടികൂടിയത്.

17 കാരിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഒടുവില്‍ എത്തിച്ചേര്‍ന്നത് ഫ്രീക്കനിലേക്ക്; പ്രണയിച്ച് ഒളിച്ചോടിയതാണെന്ന് തിരിച്ചറിഞ്ഞതോടെ 20 കാരനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു, പുറത്തായത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍, 2 സെന്റ് കൂരയില്‍ താമസം, കറക്കം മോഷ്ടിച്ച ആഢംബര ബൈക്കില്‍, പണം കണ്ടെത്താന്‍ നിരവധി തട്ടിപ്പുകളും, ഓണ്‍ലൈനിലൂടെ കബളിപ്പിച്ചത് നിരവധി സ്ത്രീകളെ, ഒടുവില്‍ പിടിയിലായത് മംഗളൂരുവില്‍ വെച്ച്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, news, Top-Headlines, Police, Kozhikode, Trending, Cheating, Crime, Kidnapping case accused arrested
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia