city-gold-ad-for-blogger

ഖാസിയുടെ ദുരൂഹമരണം; സി ബി ഐ റിപോര്‍ട്ട് നിരാശാജനകമെന്ന് എന്‍ വൈ എല്‍, മുന്‍ വിധി മാറ്റി റിപ്പോര്‍ട്ട് നല്‍കണമെന്ന് എസ് കെ എസ് എസ് എഫ്

കാസര്‍കോട്: (www.kasargodvartha.com 29.09.2018) സമസ്ത ഉപാധ്യക്ഷനും ചെമ്പിരിക്ക- മംഗളൂരു ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷണം അവസാനിപ്പിച്ച് സി ബി ഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈ.എസ്.പി കെ.ജെ ഡാര്‍വിന്‍ നല്‍കിയ റിപ്പോര്‍ട്ട് പൊതുസമൂഹത്തെ വിഢികളാക്കുകയാണന്നും, ലോക്കല്‍ പോലീസും, ക്രൈംബ്രാഞ്ചും പറഞ്ഞത് അതേപ്പോലെ ആവര്‍ത്തിക്കുകയാണെന്നും മുന്‍ വിധി മാറ്റി റിപോര്‍ട്ട് നല്‍കാന്‍ തയ്യാറകണമെന്ന് എസ് കെ എസ് എസ് എഫ് സൈബര്‍വിംഗ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഇര്‍ഷാദ് ഹുദവി ബെദിര ആവശ്യപ്പെട്ടു.

ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് പരപ്പ സ്വദേശി പി.എ അഷ്‌റഫ് നടത്തിയ വെളുപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അഡ്വ. ത്വയ്യിബ് ഹുദവി ഹൈക്കോടതില്‍ സമര്‍പ്പിച്ച ഹരജിയുടെ പേരില്‍ സിബിഐ പേരിന് മാത്രം തുടരന്വേഷണത്തിന് തയ്യാറാവുകയും ഈ കാലയളവില്‍ മരണത്തെ വീണ്ടും ആത്മഹത്യയാക്കാനുള്ള തെളിവുകള്‍ കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചതിലൂടെ പൊതു സമൂഹത്തിന് അന്വേഷണ ഏജന്‍സിയോടു വിശ്വാസം നഷ്ടപ്പെകയാണെന്ന് എസ് കെ എസ് എസ് എഫ് നേതാവ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അഭിപ്രായപ്പെട്ടു. അന്വേഷം അനന്തമായി നീട്ടികൊണ്ടു പോയി പൊതു സമൂഹത്തിന്റെ മനസില്‍ നിന്നും ഖാസിയുടെ മരണം മരവിപ്പിക്കാനുള്ള ശ്രമമായി മാത്രമാണ് ഈ റിപ്പോര്‍ട്ടിനെ കാണുന്നത്. ആദ്യം മുതലേ ഖാസി കുടുംബവും എസ് കെ എസ് എസ് എഫും ആവശ്യപ്പെടുന്നത് അന്വേഷണ ഏജന്‍സിയെ മാറ്റണമെന്നും ഖാസി കേസ് അന്വേഷിക്കാനായി കോടതിയുടെ മേല്‍നോട്ടത്തില്‍ ഒരു സ്‌പെഷ്യല്‍ ടീമിനെ നിയമിക്കണമെന്നുമാണ്. ഈ ആവശ്യം ഇതു വരെ കോടതി അംഗീകരിക്കാത്തത് ആശങ്കാജനകമാണ്. ലോക്കല്‍ പോലീസ് എഴുതി തയ്യാറാക്കിയ റിപ്പോട്ടിന്റെ തുടരന്വേഷണമല്ല വേണ്ടത്. ആദ്യം മുതലേയുള്ള പുനരന്വേഷണമാണ് വേണ്ടത്. കൊലപാതകത്തിനുള്ള തെളിവുകള്‍ ഇല്ലെന്ന് പറയുന്ന സിബിഐ ആത്മഹത്യയാണെന്ന് പറഞ്ഞ് കൈകഴുകുന്നതിന് പകരം ആത്മഹത്യയാണെന്നതിനുള്ള തെളിവുകള്‍ സമര്‍പ്പിക്കുകയാണ് വേണ്ടത്. സി ബി ഐ മൊഴി ശേഖരിച്ചവരുടെ ലിസ്റ്റ് പുറത്തുവിടാന്‍ തയ്യാറാണെങ്കില്‍ അവരോട് അന്വേഷിച്ച് ഒരു സമാന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ് കെ എസ് എസ് എഫ് തയ്യാറാണെന്നും ജെഡിയാര്‍ ഫൈസി പറഞ്ഞു.

അതേസമയം സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ സാഹചര്യ തെളിവുകള്‍ കൊലപാതകത്തിലേക്ക് വ്യക്തമായ സൂചന നല്‍കുമ്പോഴും മൂന്നാമത്തെ അന്വേഷണ റിപ്പോര്‍ട്ടും ആത്മാഹത്യയാണെന്ന് വിധിയെഴുതിയ സി ബി ഐ അന്വേഷണ റിപ്പോര്‍ട്ട് നിരാശജനകമെന്ന് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം ഷരീഫ് ചെമ്പിരിക്ക പറഞ്ഞു. ആത്മഹത്യയാണെന്ന് പറയുമ്പോഴും ആത്മഹത്യ ചെയ്യാനുള്ള സഹചര്യത്തെ കുറിച്ച് സി ബി ഐ പറയുന്നില്ല. നാഷണല്‍ യൂത്ത് ലീഗ് മുന്‍കൈ എടുത്ത് സമാന ചിന്താഗതിക്കാരെയും ഖാസി കുടുംബത്തെയും ഉള്‍പ്പെടുത്തി സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഷരീഫ് ചെമ്പിരിക്ക പറഞ്ഞു.
ഖാസിയുടെ ദുരൂഹമരണം; സി ബി ഐ റിപോര്‍ട്ട് നിരാശാജനകമെന്ന് എന്‍ വൈ എല്‍, മുന്‍ വിധി മാറ്റി റിപ്പോര്‍ട്ട് നല്‍കണമെന്ന് എസ് കെ എസ് എസ് എഫ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, SKSSF, Top-Headlines, C.M Abdulla Maulavi, Death, Investigation, CBI, Khazi death; Protest against CBI Report
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia