city-gold-ad-for-blogger

പ്രളയാനന്തര കേരളം പുന:സൃഷ്്ടി; കാസര്‍കോട് വന്‍തോതില്‍ മുള വച്ചുപിടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍

കാസര്‍കോട്: (www.kasargodvartha.com 29.09.2018) പ്രളയാനന്തര കേരളത്തിന്റെ പുന:സൃഷ്ടിയില്‍ മുളയില്‍ അധിഷ്ടിതമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് ജില്ലയില്‍ വന്‍തോതില്‍ മുളകള്‍ വച്ചുപിടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ മുള വളരുന്നതിന് ആവശ്യമായ കാലാവസ്ഥയും സ്ഥല സൗകര്യങ്ങളും ലഭ്യമായതിനാല്‍ അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടം ആരംഭിച്ചു.

ജില്ലയില്‍ കൃഷിയുടെ വികസനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട കൃഷി ഓഫീസര്‍മാരുടെ നേതൃത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തതായും ജില്ലാ കളക്ടര്‍ അറിയിച്ചു. ജല ലഭ്യത വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ ജലസേചന പദ്ധതികള്‍ നടപ്പിലാക്കുമെന്നു അദ്ദേഹം പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സമിതി അധ്യക്ഷന്‍ കൂടിയായ ജില്ലാ കളക്ടര്‍.

പ്രളയാനന്തര കേരളം പുന:സൃഷ്്ടി; കാസര്‍കോട് വന്‍തോതില്‍ മുള വച്ചുപിടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍

പെരിയ എയര്‍ സ്ട്രിപ്പിനുള്ള സ്ഥലത്തിന്റെ സര്‍വേ പൂര്‍ത്തിയായി. പ്രദേശത്തെ 20 കുടുംബങ്ങള്‍ സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായിട്ടുണ്ടെന്നും തിരുവനന്തപുരത്ത് ഒക്ടോബര്‍ ഒന്നിന് അനൗദ്യോഗിക തലത്തില്‍ ചര്‍ച്ച നടത്തുമെന്നും കളക്ടര്‍ അറിയിച്ചു. ദേശീയ പാതയിലെ കുഴികള്‍ ഭൂരിഭാഗവും അടിച്ചിട്ടുണ്ട്. റാണിപുരം എടക്കാനം മേഖലയില്‍ ബൃഹത്തായ ടൂറിസം പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നു. ഈ പദ്ധതിക്കായി ഏഴു ഏക്കര്‍ സ്ഥലം സ്വകാര്യ വ്യക്തി വിട്ടുതരും. ഇരിയയിലെ ബ്രിട്ടീഷ് ബംഗ്ലാവ് മികച്ചതാക്കുന്നതിനും നടപടി എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, District Collector, Kerala Re-development; Bamboo planting in Kasaragod
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia