Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹോട്ടലുകളില്‍ റെയ്ഡ്; പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു

നഗരസഭാ പ്രദേശത്തെ വിവിധ ഹോട്ടലുകളില്‍ നിന്നും നഗരസഭ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. രാംസണ്‍സ് ഹോട്ടല്‍ Kasaragod, Kerala, news, Neeleswaram, Hotel, Raid, Health-Department, Municipality, Health department Raid in Hotels; Old food seized
നീലേശ്വരം: (www.kasargodvartha.com 19.09.2018) നഗരസഭാ പ്രദേശത്തെ വിവിധ ഹോട്ടലുകളില്‍ നിന്നും നഗരസഭ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. രാംസണ്‍സ് ഹോട്ടല്‍, ഗ്രീന്‍പാര്‍ക്ക് ഹോട്ടല്‍, അഞ്ജു ഹോട്ടല്‍ പള്ളിക്കര, വസന്തവിഹാര്‍ ഡീലക്‌സ്, കുഞ്ഞിക്കണ്ണന്‍ ടീ ഷോപ്പ് എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തത്.

പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ചിക്കന്‍ഫ്രൈ, മത്സ്യം, പാലുത്പന്നങ്ങള്‍, കോളിഫ്‌ളവര്‍, ചപ്പാത്തി തുടങ്ങിയ വില്‍പനയ്ക്കായി വെച്ച ഭക്ഷണ സാധനങ്ങള്‍, നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ എന്നിവ പിടിച്ചെടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി. നാരായണിയുടെ നേതൃത്വത്തില്‍ ജെ.എച്ച്.ഐ.മാരായ രാജന്‍ ടി.വി, രൂപേഷ് ഇ, സ്മിത പി.പി. എന്നിവരടങ്ങിയ സ്‌ക്വാഡാണ് പരിശോധന നടത്തിയത്.

പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും തുടര്‍ന്നും പരിശോധന ശക്തിപ്പെടുത്തുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Hotel, Raid, Health-Department, Municipality, Health department Raid in Hotels; Old food seized
  < !- START disable copy paste -->