Join Whatsapp Group. Join now!
Aster MIMS 10/10/2023

പുല്ലൂര്‍ പെരിയയില്‍ ഉദ്ഘാടനത്തിനൊരുങ്ങിയ സി പി എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ ഭൂമിയില്‍

പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ചാലിങ്കാല്‍ രാവണീശ്വരം റോഡരികില്‍ നമ്പ്യാരടുക്കത്ത് ഉദ്ഘാടനത്തിനൊരുങ്ങിയ സി പി എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ Kasaragod, Kerala, news, CPM, Office, Top-Headlines, Politics, pullur-periya, CPM office at Pullur Periya Panchayat constructed in Govt. Property
കാസര്‍കോട്: (www.kasargodvartha.com 28.09.2018) പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ചാലിങ്കാല്‍ രാവണീശ്വരം റോഡരികില്‍ നമ്പ്യാരടുക്കത്ത് ഉദ്ഘാടനത്തിനൊരുങ്ങിയ സി പി എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലെന്ന് കണ്ടെത്തല്‍. പഞ്ചായത്തിന്റെ അനുമതി പോലുമില്ലാതെയാണ് സുശീല ഗോപാലന്‍ സ്മാരക മന്ദിരമെന്ന പേരില്‍ ബഹുനില കെട്ടിടം നിര്‍മിച്ചതെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്.

കെട്ടിടോദ്ഘാടനം 30ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിര്‍വ്വഹിക്കും. സുശീല ഗോപാലന്‍ നഗര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസ്, ലെനിന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്നിവയാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഓഫീസ് നിര്‍മിച്ചത് കൈയ്യേറ്റ ഭൂമിയിലാണെന്ന് സ്ഥിരീകരണം ലഭിച്ചാല്‍ ചടങ്ങില്‍ യെച്ചൂരി പങ്കെടുക്കില്ലെന്നും സൂചനയുണ്ട്.

സെന്റിനു ലക്ഷങ്ങള്‍ വിപണി വിലയുള്ള രണ്ടേക്കറിലധികം സ്ഥലം റവന്യൂ ഭൂമിയാണെന്ന് പുല്ലൂര്‍ വില്ലേജ് അധികൃതര്‍ 2015ല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സ്ഥലത്താണ് പാര്‍ട്ടി കെട്ടിടവും 17 കുടിലുകളും ഉയര്‍ന്നത്. കൈയ്യേറ്റ ഭൂമിയില്‍ നിന്നൊഴിയണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ 27ന് ഹൊസ്ദുര്‍ഗ് (ഭൂരേഖ വിഭാഗം) തഹസില്‍ദാര്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ടി പി ബാബുവിനു നോട്ടീസ് നല്‍കിയെങ്കിലും ഒഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ച് തിരിച്ചയക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

കെട്ടിടം പുനര്‍നിര്‍മിക്കുന്ന വേളയിലും റവന്യൂ വകുപ്പ് എതിര്‍വാദമുയര്‍ത്തിയെങ്കിലും സിപിഎം നേതൃത്വം കേട്ടഭാവം നടിച്ചില്ലെന്നും പരാതിയുണ്ട്. സ്ഥലം പാട്ടത്തിനെടുത്തതാണെന്നാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി വാദിക്കുന്നത്. ഇത് ശരിയല്ലെന്ന് ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ സി ശശിധരന്‍ പിള്ള പറഞ്ഞു. ഒഴിപ്പിക്കല്‍ നടപടിക്കെതിരെ നല്‍കിയ അപ്പീല്‍ കാഞ്ഞങ്ങാട് ആര്‍ഡിഒയുടെ പരിഗണനയിലാണ്. ഇതോടൊപ്പം സ്ഥലം ലീസിന് അനുവദിക്കണമെന്ന അപേക്ഷയുമുണ്ട്. ഇതില്‍ നടപടിയായിട്ടില്ലെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, CPM, Office, Top-Headlines, Politics, pullur-periya, CPM office at Pullur Periya Panchayat constructed in Govt. Property
  < !- START disable copy paste -->