Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കോളജ് വിദ്യാര്‍ത്ഥിനിയെ പരസ്യമായി തല്ലിയ പ്രതി നാട്ടില്‍ വിലസുന്നു; പോലീസ് അറസ്റ്റു ചെയ്യുന്നില്ലെന്ന് പരാതി, പ്രതി ഭീഷണി തുടരുന്നതായി പെണ്‍കുട്ടിയും വീട്ടുകാരും

പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കോളജ് വിദ്യാര്‍ത്ഥിനിയെ പരസ്യമായി തല്ലിയ പ്രതി നാട്ടില്‍ വിലസുന്നുതായി ആക്ഷേപം. പ്രതിയെ പോലീസ് അറസ്റ്റു Kasaragod, Kerala, news, Bekal, Top-Headlines, complaint, Assault, Attack, Crime, Kottikulam, Student, College, Girl, College students beaten by Youth; accused out of police net, Protest
ബേക്കല്‍: (www.kasargodvartha.com 22.09.2018) പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കോളജ് വിദ്യാര്‍ത്ഥിനിയെ പരസ്യമായി തല്ലിയ പ്രതി നാട്ടില്‍ വിലസുന്നുതായി ആക്ഷേപം. പ്രതിയെ പോലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നാണ് പരാതി. ബേക്കല്‍ സ്വദേശിനിയും തലശ്ശേരിയിലെ കോളജില്‍ വിദ്യാര്‍ത്ഥിനിയുമായ 18കാരിയാണ് അക്രമിത്തിനിരയായത്. സംഭവത്തില്‍ തിരുവക്കോളിയിലെ ഷാഹിദിനെ (23) തിരെയാണ് പോലീസ് കേസെടുത്തത്.
Kasaragod, Kerala, news, Bekal, Top-Headlines, complaint, Assault, Attack, Crime, Kottikulam, Student, College, Girl, College students beaten by Youth; accused out of police net, Protest

ഇക്കഴിഞ്ഞ സെപ്തംബര്‍ 11ന് രാവിലെ 6.30 മണിക്ക് പെണ്‍കുട്ടിയും സുഹൃത്തും കോളജിലേക്ക് പോകാനായി കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനിലെത്തിയതായിരുന്നു. പെണ്‍കുട്ടിയെ തോണ്ടി വിളിക്കുന്നതിനിടെ ട്രെയിന്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിയും സുഹൃത്തും ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ കയറി സൈഡ് സീറ്റില്‍ ഇരിക്കുന്നതിനിടെയാണ് ഷാഹിദ് പെണ്‍കുട്ടിയെ കൈവീശി വലതു കവിളിന് അടിച്ചത്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി പിതാവിനെ വിളിച്ചു വരുത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടിയെ നിരന്തരം പിറകെ നടന്ന് ശല്യപ്പെടുത്തി വരികയായിരുന്നു ഷാഹിദ്. ഇതിനിടയിലാണ് പ്രണയാഭ്യാര്‍ത്ഥന നടത്തിയത്. ഇത് നിരസിച്ച വൈരാഗ്യത്തിലാണ് പെണ്‍കുട്ടിയെ പരസ്യമായി തല്ലിയതെന്നാണ് പരാതി. ഷാഹിദിനെ സ്ഥലത്തെ കഞ്ചാവ് സംഘവുമായി ബന്ധമുണ്ടെന്നും ഇവരുടെ തണലിലാണ് യുവാവ് ഭീഷണി തുടരുന്നതെന്നുമാണ് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്. പോലീസ് പ്രതിയെ അറസ്റ്റു ചെയ്യാത്തതിനാല്‍ ഭീഷണി ഇപ്പോഴും തുടരുകയാണ്.

പ്രതിയെ തേടി പലതവണ വീടുകളില്‍ ചെന്നതായും പ്രതിയുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫിലാണെന്നും ഉടന്‍ പ്രതിയെ അറസ്റ്റു ചെയ്യുമെന്ന് ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അതേസമയം പ്രതി മൊബൈല്‍ നമ്പര്‍ മാറ്റി മറ്റൊരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നതെന്നുമാണ് ആക്ഷേപം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bekal, Top-Headlines, complaint, Assault, Attack, Crime, Kottikulam, Student, College, Girl, College students beaten by Youth; accused out of police net, Protest
  < !- START disable copy paste -->