city-gold-ad-for-blogger

ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി; കാരണം ഭൂമി ഇടപാടെന്ന് സംശയം, ഡി വൈ എഫ് ഐ യൂണിറ്റ് പ്രസിഡണ്ടടക്കം 6 പേര്‍ക്ക് പരിക്ക്

തൃക്കരിപ്പൂര്‍: (www.kasargodvartha.com 30.09.2018) വലിയപറമ്പ് പഞ്ചായത്തിലെ പാണ്ട്യാലക്കടപ്പുറത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഭൂമി ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കകൈയ്യാങ്കളിയില്‍ കലാശിച്ചതെന്നാണ് സംശയിക്കുന്നത്. അക്രമത്തില്‍ ഡി വൈ എഫ് ഐ യൂണിറ്റ് പ്രസിഡണ്ടടക്കം ആറു പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

തയ്യില്‍ സൗത്ത് കടപ്പുറത്തെ വടക്കത്തി മുകുന്ദന്‍ (47), പാണ്ട്യാലക്കടവിലെ മെട്ടമ്മല്‍ രാഹുല്‍ (25), എ ദിലീപ് (30), പി വി ശരത് (24), കെ വി മധു (42), കെ രാജേഷ് (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുകുന്ദനെ തലയ്ക്കടിയേറ്റ് പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും, മറ്റുള്ളവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രി, തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലും പ്രവേശിപ്പിച്ചു. രാഹുല്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡണ്ടാണ്.

ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി; കാരണം ഭൂമി ഇടപാടെന്ന് സംശയം, ഡി വൈ എഫ് ഐ യൂണിറ്റ് പ്രസിഡണ്ടടക്കം 6 പേര്‍ക്ക് പരിക്ക്

വലിയപറമ്പിന്റെ തെക്കേ അറ്റത്തുള്ള തൃക്കരിപ്പൂര്‍ കടപ്പുറം മേഖലയ്ക്ക് സമീപം ടൂറിസവുമായി ബന്ധപ്പെട്ട് റിസോര്‍ട്ട് നിര്‍മിക്കുന്നതിനു വിവിധ സംഘങ്ങള്‍ ഭൂമി വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. പാണ്ട്യാലക്കടവ് പ്രദേശത്തു ജനജീവിതത്തിനു വിഘാതം സൃഷ്ടിച്ചു ഭൂമാഫിയ കടന്നുകയറുന്നതായി ആരോപിച്ചു നാട്ടുകാരില്‍ ഒരു വിഭാഗം മാസങ്ങളായി സമരരംഗത്തുണ്ട്.

പ്രദേശത്തെ ചിലരുടെ സഹായത്തോടെ ഭൂമാഫിയ കടലോരത്ത് പിടിമുറുക്കുന്നതായി ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് തദ്ദേശവാസികള്‍ ചേരിതിരിഞ്ഞ് ഏറ്റമുട്ടിയത്. സംഘര്‍ഷത്തിനിടെ വള്ളം തകര്‍ക്കുകയും മറ്റൊരു വള്ളം കാണാതാവുകയും ചെയ്തുവെന്ന പരാതിയുമുണ്ട്. മത്സ്യത്തൊഴിലാളികളായ അഭിലാഷ്, നാരായണന്‍ എന്നിവരുടേതാണ് തകര്‍ക്കപ്പെടുകയും കാണാതാവുകയും ചെയ്ത മീന്‍പിടിത്ത വള്ളങ്ങള്‍. വിവരമറിഞ്ഞ് ചന്തേര എസ് ഐ വിപിന്‍ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Trikaripur, DYFI, Unit, Clash, Valiyaparamba, Injured, Clash in Valiyaparambu; 6 injured. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia