Join Whatsapp Group. Join now!
Aster MIMS 10/10/2023

രണ്ടര വയസുകാരന്‍ അബദ്ധത്തില്‍ കുളത്തില്‍ വീണ് മുങ്ങിമരിച്ചു

കരയില്‍ നിര്‍ത്തി പിതാവ് കുളിക്കുന്നതിനിടെ രണ്ടര വയസുകാരന്‍ കുളത്തില്‍ വീണ് മുങ്ങിമരിച്ചു. പടന്ന വലിയ ജുമാ Kasaragod, Kerala, News, Padanna, Child, Died, Water, Drowned, Pond, Child drowned to death.
പടന്ന: (www.kasargodvartha.com 19.09.2018) രണ്ടര വയസുകാരന്‍ അബദ്ധത്തിൽ കുളത്തില്‍ വീണ് മുങ്ങിമരിച്ചു. പടന്ന വലിയ ജുമാ മസ്ജിദിന് സമീപത്തെ കുന്നുമ്മാടെ വീട്ടില്‍ കെ എം സി സിദ്ദീഖ് വടക്കേകാട് - ഫര്‍ഹത്ത് ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാസിം (രണ്ടര വയസ്സ്) ആണ് മരിച്ചത്.


വീട്ടുകാർക്കൊപ്പം ഉച്ചയ്ക്ക് ഉറങ്ങിക്കിടക്കുമ്പോൾ പുറത്തിറങ്ങിയ കുട്ടി കുളത്തിനടുത്തേക്ക് വന്ന് കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടന്‍ തന്നെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം വൈകീട്ടോടെ പടന്ന ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Padanna, Child, Died, Water, Drowned, Pond, Child drowned to death.