Join Whatsapp Group. Join now!
Aster MIMS 10/10/2023

കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പോലീസ് വാഹനം തടഞ്ഞതിന് 100 ഓളം വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു, പോലീസ് വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ചുവെന്ന് രക്ഷിതാക്കള്‍

സ്‌കൂള്‍ കോമ്പൗണ്ടില്‍ പടക്കം പൊട്ടിച്ച വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പോലീസ് വാഹനം തടഞ്ഞ Kasaragod, Kerala, news, Police, case, Vehicles, Chemnad, school, Chemnad School Clash; Case against 100
കാസര്‍കോട്: (www.kasargodvartha.com 19.09.2018) സ്‌കൂള്‍ കോമ്പൗണ്ടില്‍ വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പോലീസ് വാഹനം തടഞ്ഞ സംഭവത്തില്‍ പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് 100 ഓളം വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. പോലീസ് വാഹനം തടയുകയും സ്‌കൂള്‍ ഗേറ്റ് പൂട്ടുകയും കെ എസ് ടി പി റോഡ് ഉപരോധിക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്തുവെന്ന് കാണിച്ച് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 100 ഓളം വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ചൊവ്വാഴ്ച വൈകിട്ടോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പോലീസ് വാഹനം തടഞ്ഞത്. ഇതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു. പോലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം യാതൊരു ദയാദാക്ഷിണ്യവുമില്ലാതെയാണ് പോലീസ് ക്യാമ്പസില്‍ കയറി കുട്ടികളെ തല്ലിച്ചതച്ചതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. സ്‌പോര്‍ട്‌സ് ഡേ ആയതിനാല്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ നാലു പോലീസുകാരെ സ്‌കൂളില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാകാതിരിക്കാന്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നുവെന്നാണ് പറയുന്നത്. ഇതിന്റെ മറവിലാണ് ക്യാമ്പസില്‍ കയറി കുട്ടികളെ കസ്റ്റഡിയിലെടുക്കുകയും തടയാന്‍ ശ്രമിച്ചവരെ മൃഗീയമായി അടിക്കുകയും ചെയ്തതെന്ന് രക്ഷിതാക്കള്‍ കുറ്റപ്പെടുത്തുന്നു.

രക്ഷപ്പെട്ട് കിലോമീറ്ററുകള്‍ ദൂരെയുള്ള കൊമ്പനടുക്കത്ത് എത്തിയ കുട്ടികളെ പോലും പിന്തുടര്‍ന്നെത്തി പോലീസ് അടിച്ചിരുന്നു. ചെമ്മനാട് മാവിലയിലെ കെന്‍സ് ഓഡിറ്റോറിയത്തില്‍ അഭയം തേടിയെത്തിയ കുട്ടികളെ തല്ലിച്ചതക്കുന്നത് കണ്ട ഓഡിറ്റോറിയം ഉടമ അത് തടയാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തെയും മര്‍ദിച്ചതായി പറയുന്നു. ഓഡിറ്റോറിയത്തിലെ ഫര്‍ണിച്ചറുകളും കസേരകളും തകര്‍ക്കുകയും ചെയ്തു. പോലീസിനെ കണ്ട് ഭയന്നോടി പൊട്ടകിണറ്റില്‍ വീണ രണ്ടു കുട്ടികളെയും പൊക്കിയെടുത്ത പോലീസ് അടിച്ചു. രണ്ടു പോലീസുകാര്‍ക്കും കിണറ്റില്‍ വീണ് പരിക്കേറ്റതായി പറയുന്നു. ഇതിനെയാണ് കുട്ടികള്‍ അക്രമിച്ചുവെന്ന് പറയുന്നതെന്നും രക്ഷിതാക്കള്‍ കുറ്റപ്പെടുത്തുന്നു.

സംഭവം സംബന്ധിച്ച് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുമെന്നും ഒരു രക്ഷിതാവ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പോലീസിനെ കണ്ട് കാട്ടിലൊളിച്ച ഒരു കുട്ടിയെ രാത്രി 11 മണിക്കാണ് പിതാവെത്തി വീട്ടിലേക്ക് കൊണ്ടുപോയത്. മറ്റൊരു കുട്ടി ബോധരഹിതനായി വീണതിനെ തുടര്‍ന്ന് ഏറെ നേരം കഴിഞ്ഞ് രക്ഷിതാവെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

അതേസമയം പ്രിന്‍സിപ്പലിന്റെയും ഹെഡ്മാസ്റ്ററുടെയും അനുമതിയോടെയാണ് ക്യാമ്പസിനകത്ത് പ്രവേശിച്ചതെന്നും അക്രമം നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തതെന്നും പോലീസ് അറിയിച്ചു. കുട്ടികള്‍ പോലീസിനെ കല്ലും വടിയും ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളില്‍തന്നെ ഇക്കാര്യങ്ങളെല്ലാം ഉണ്ടെന്നും പോലീസുദ്യോഗസ്ഥരും പറയുന്നു. ആഘോഷങ്ങളില്‍ ഉപയോഗിക്കാറുള്ളതും പുക തുപ്പുന്നതുമായ സ്‌മോക് സ്‌പ്രേയാണ് ഉപയോഗിച്ചതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

Related News:
സ്‌കൂള്‍ കോമ്പൗണ്ടില്‍ പടക്കം പൊട്ടിച്ച വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു; കൊണ്ടുപോകുന്നതിനിടെ പോലീസ് വാഹനം തടഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ലാത്തിച്ചാര്‍ജ്, നിരവധി പേര്‍ക്ക് പരിക്ക്(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, case, Vehicles, Chemnad, school, Chemnad School Clash; Case against 100
  < !- START disable copy paste -->