Join Whatsapp Group. Join now!
Aster MIMS 10/10/2023

വഴിയില്‍ കിടന്ന ബാഗിലേക്ക് കാല്‍ കൊണ്ട് ഷൂട്ടടിച്ചു; 2 ലക്ഷം രൂപ റോഡിലേക്ക് ചിതറി, ബാഗിലെ തിരിച്ചറിയല്‍ കാര്‍ഡ് നോക്കി ഉടമയെ കണ്ടെത്തി പണം തിരിച്ചേല്‍പിച്ച് കുട്ടികള്‍ മാതൃകയായി

വഴിയില്‍ കിടന്ന ബാഗിലേക്ക് കാല്‍ കൊണ്ട് ഷൂട്ടടിച്ചപ്പോള്‍ രണ്ടു ലക്ഷം രൂപ റോഡിലേക്ക് ചിതറി. ബാഗിലെ തിരിച്ചറിയല്‍ കാര്‍ഡ് നോക്കി ഉടമയെ കണ്ടെത്തി പണം തിരിച്ചേല്‍പിച്ച് Kasaragod, Kerala, news, Top-Headlines, Children, cash, Thayalangadi, Yafa Thayalangadi, Cash found Abandoned returned to owner by Children
കാസര്‍കോട്: (www.kasargodvartha.com 28.09.2018) വഴിയില്‍ കിടന്ന ബാഗിലേക്ക് കാല്‍ കൊണ്ട് ഷൂട്ടടിച്ചപ്പോള്‍ രണ്ടു ലക്ഷം രൂപ റോഡിലേക്ക് ചിതറി. ബാഗിലെ തിരിച്ചറിയല്‍ കാര്‍ഡ് നോക്കി ഉടമയെ കണ്ടെത്തി പണം തിരിച്ചേല്‍പിച്ച് കുട്ടികള്‍ മാതൃകയായി. യഫ തായലങ്ങാടി ക്ലബിന്റെ കൊച്ചുകളിക്കാരാണ് മാതൃകയായത്.

തായലങ്ങാടിയിലെ ഒരു അഭിഭാഷകന്റെ വീടിനു മുന്നിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികള്‍ക്കാണ് പണമടങ്ങിയ ലേഡീസ് ബാഗ് കളഞ്ഞുകിട്ടിയത്. വഴിയില്‍കിടന്ന ബാഗില്‍ എല്ലാ കുട്ടികളും ചെയ്യുന്നതുപോലെ കാലു കൊണ്ട് ഷൂട്ടടിക്കുകയായിരുന്നു. അപ്പോഴാണ് പണം പുറത്തേക്ക് തെറിച്ചത്. കാറില്‍ നിന്നും ഇറങ്ങുന്നതിനിടെ ഒരു സ്ത്രീ മടിയില്‍ വെച്ചിരുന്ന ലേഡീസ് ബാഗ് അവരറിയാതെ താഴേക്ക് വീഴുകയായിരുന്നു. പിന്നീടാണ് കുട്ടികള്‍ ഇതുവഴി കടന്നു പോയത്.

500 ന്റെ നോട്ടുകളാണ് ബാഗിലുണ്ടായിരുന്നത്. പണം തിരിച്ചേല്‍പിച്ച പതിനൊന്ന് കുട്ടികള്‍ക്ക് പത്ത് രൂപ വെച്ച് 110 രൂപ കൊടുത്ത് വീട്ടുകാരും   മാതൃകയായപ്പോള്‍ കുട്ടികളുടെ മുഖത്തും സന്തോഷം അലതല്ലി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Children, cash, Thayalangadi, Yafa Thayalangadi, Cash found Abandoned returned to owner by Children
  < !- START disable cop y paste -->