കാസര്‍കോട്: (www.kasargodvartha.com 27.09.2018) ഓട്ടോറിക്ഷകള്‍ സമാന്തര സര്‍വ്വീസ് നടത്തുന്നതിനെതിരെ ബസുടമകള്‍ ബസ് നിര്‍ത്തിവെച്ച് പ്രതിഷേധിച്ചത് യാത്രക്കാരെ കടുത്ത ദുരിതത്തിലാഴ്ത്തി. കാസര്‍കോട് - മധൂര്‍ - സീതാംഗോളി റൂട്ടിലാണ് സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചത്. നിരവധി യാത്രക്കാരാണ് ഇതുമൂലം വഴിയില്‍ കുടുങ്ങിയത്. നിരവധി വിദ്യാര്‍ത്ഥകളും ബസ് സര്‍വ്വീസ് ഇല്ലാത്തതുമൂലം വലഞ്ഞു.
കാസര്‍കോട് കുഡ്‌ലു വഴി മധൂര്‍ റൂട്ടിലും, സീതാംഗോളി -മധൂര്‍- വിദ്യാനഗര്‍ റൂട്ടുകളിലുമായി ഇരുപതിലേറെ ബസുകളാണ് സര്‍വീസ് മുടക്കിയത്. മുന്നൂറിലേറെ ട്രിപ്പ് ഓടുന്ന ബസുകള്‍ മുടങ്ങിയപ്പോള്‍ ആശ്രയം കെഎസ്ആര്‍ടിസിയും ഓട്ടോയുള്‍പ്പെടെയുള്ള വാഹനങ്ങള്‍ മാത്രമായി. കെഎസ്ആര്‍ടിസിയുടെ കാസര്‍കോട് മധൂര്‍ മുണ്ട്യത്തടുക്കയിലേക്കുള്ള ഏക ബസാണ് ഈ റൂട്ടിലുള്ളത്. ഇതിനു പുറമെ കാസര്‍കോട് മധൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ഒരു ബസ് കൂടി സര്‍വീസ് നടത്തി.
പ്രശ്‌ന പരിഹാരത്തിനായി ആര്‍ ടി ഒ ബസ് ഉടമകളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കോടതി വിധിയുണ്ടായിട്ടും ജില്ലയിലെ പല റൂട്ടുകളിലും സമാന്തര സര്‍വീസ് തുടരുന്നുവെന്നാണ് ബസ് ഉടമകള്‍ പരാതിപ്പെടുന്നത്. ഇതിനെതിരെ ആദ്യഘട്ടമായാണ് കാസര്‍കോട്- മധൂര്‍ റൂട്ടില്‍ സര്‍വീസ് മുടക്കിയുള്ള സമരം തുടങ്ങിയത്. പരിഹാരമുണ്ടായില്ലെങ്കില്‍ താലൂക്കിലെ പാരലല്‍ സര്‍വീസിന്റെ അതിപ്രസരമുള്ള മറ്റു റൂട്ടുകളിലും സമരം വ്യാപിപ്പിക്കുമെന്ന് ബസ് ഉടമകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

Related News:
സമാന്തര സര്‍വ്വീസിനെതിരെ ബസുടമകള്‍ രംഗത്ത്; 26 മുതല്‍ കാസര്‍കോട്- മധൂര്‍, സീതാംഗോളി റൂട്ടില്‍ ബസോട്ടം നിര്‍ത്തിവെക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bus, Bus Service stopped; Passengers trapped
< !- START disable copy paste -->