Join Whatsapp Group. Join now!
Aster MIMS 10/10/2023

സംഘര്‍ഷത്തില്‍ ഏര്‍പെട്ട ബസ് ജീവനക്കാരനെ പിടിച്ചുമാറ്റുന്നതിനിടെ പോലീസിനെ ആക്രമിച്ചു; പ്രതി അറസ്റ്റില്‍

സംഘര്‍ഷത്തില്‍ ഏര്‍പെട്ട ബസ് ജീവനക്കാരനെ പിടിച്ചുമാറ്റുന്നതിനിടെ പോലീസിനെ ആക്രമിച്ചു. കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. തളിപ്പറമ്പ്-പെരുമ്പടവ് റൂട്ടില്‍ Kerala, news, Kannur, Top-Headlines, Police, arrest, Accuse, Crime, Attack against Police officer; accused arrested
തളിപ്പറമ്പ്: (www.kasargodvartha.com 28.09.2018) സംഘര്‍ഷത്തില്‍ ഏര്‍പെട്ട ബസ് ജീവനക്കാരനെ പിടിച്ചുമാറ്റുന്നതിനിടെ പോലീസിനെ ആക്രമിച്ചു. കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. തളിപ്പറമ്പ്-പെരുമ്പടവ് റൂട്ടില്‍ ഓടുന്ന സ്വകാര്യബസ് ജീവനക്കാരന്‍ ഏഴോം സി കെ അസീനെ (38)യാണ് പോലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂളിന് സമീപം ലോറി ഡ്രൈവറുമായി അസീസ് സംഘര്‍ഷത്തിലേര്‍പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് അസീനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് സി.കെ. പ്രശാന്ത് എന്ന പോലീസുകാരനെ ഇയാള്‍ ആക്രമിച്ചത്.

പോലീസുകാരന്റെ യൂണിഫോമില്‍ പിടിച്ചുവലിക്കുകയും തള്ളി താഴെയിടുകയുമായിരുന്നു. അക്രമത്തില്‍ പൊലീസുകാരന്റെ വിരലിന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Kannur, Top-Headlines, Police, arrest, Accuse, Crime, Attack against Police officer; accused arrested
  < !- START disable copy paste -->