Join Whatsapp Group. Join now!
Aster MIMS 10/10/2023

യാത്രക്കിടെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നേരെ കയ്യേറ്റം; കേസെടുത്തു

യാത്രക്കിടയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ കയ്യേറ്റം ചെയ്ത യാത്രക്കാരനെതിരെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം Assault against KSRTC Driver; Case registered, Police, Case, Chittarikkal, Kasaragod, News, KSRTC-bus, Driver, Assault.
ചിറ്റാരിക്കാല്‍: (www.kasargodvartha.com 24.09.2018) യാത്രക്കിടയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ കയ്യേറ്റം ചെയ്ത യാത്രക്കാരനെതിരെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് കേസെടുത്തു. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട അപ്പുവിന്റെ പേരിലാണ് ചിറ്റാരിക്കാല്‍ പ്രിന്‍സിപ്പള്‍ എസ് എ രഞ്ജിത്ത് രവീന്ദ്രന്‍ കേസെടുത്തത്. കണ്ടക്ടര്‍ ശ്യാംകൃഷ്ണന്റെ പരാതിയിലാണ് കേസ്.
 Assault against KSRTC Driver; Case registered, Police, Case, Chittarikkal, Kasaragod, News, KSRTC-bus, Driver, Assault.

കഴിഞ്ഞ ദിവസം ചിറ്റാരിക്കാലില്‍ നിന്നും കാറ്റാന്‍കവല വഴി പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്യുകയായിരുന്ന അപ്പുവിനോട് ടിക്കറ്റ് എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു പ്രകോപനവുമില്ലാതെ ശ്യാംകുമാറിനെ കയ്യേറ്റം ചെയ്യുകയും ഇതിനിടയില്‍ ശ്യാംകൃഷ്ണന് ബസിനകത്ത് വീണ് പരിക്കേറ്റിരുന്നു. ഇയാളുടെ പരാതിയില്‍ അപ്പുവിന്റെ പേരില്‍ ചിറ്റാരിക്കാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Assault against KSRTC Driver; Case registered, Police, Case, Chittarikkal, Kasaragod, News, KSRTC-bus, Driver, Assault.