Join Whatsapp Group. Join now!
Aster MIMS 10/10/2023

സി പി എം പൊതു സ്ഥലം കൈയ്യേറി അനധികൃതമായി നിര്‍മിച്ച പാര്‍ട്ടി ഓഫീസുകളും ക്ലബ്ബുകളും പൊളിച്ചുമാറ്റണം: എ അബ്ദുര്‍ റഹ് മാന്‍

ഭരണ സ്വാധീനം ഉപയോഗിച്ച് സി പി എം വ്യാപകമായി പൊതു സ്ഥലം കൈയ്യേറി പാര്‍ട്ടി ഓഫീസുകളും, ക്ലബ്ബ് കെട്ടിടങ്ങളും നിര്‍മ്മിക്കുന്നത് അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ Kasaragod, Kerala, news, Muslim-league, Politics, CPM, Club, Office, Political party, A Abdul Rahman on Land encroachment issue
കാസര്‍കോട്: (www.kasargodvartha.com 28.09.2018) ഭരണ സ്വാധീനം ഉപയോഗിച്ച് സി പി എം വ്യാപകമായി പൊതു സ്ഥലം കൈയ്യേറി പാര്‍ട്ടി ഓഫീസുകളും, ക്ലബ്ബ് കെട്ടിടങ്ങളും നിര്‍മ്മിക്കുന്നത് അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു. പുല്ലൂര്‍ പെരിയയില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി സെന്ററിന് ലക്ഷകണക്കിന് രൂപ വിലയുള്ള റവന്യൂ സ്ഥലം കൈയ്യേറിയാണ് പാര്‍ട്ടി ഓഫീസും മംഗല്‍പാടി പഞ്ചായത്തിലെ ഉപ്പള കണ്ണാടിപാറയില്‍ പൊതു സ്ഥലം കയ്യേറി ക്ലബ്ബ് കെട്ടിടവും നിര്‍മ്മിച്ചത്.

ജില്ലയില്‍ വ്യാപകമായി സി.പി.എം പൊതു സ്ഥലം കൈയ്യേറി വിവിധ കമ്മിറ്റികള്‍ക്ക് വേണ്ടി അനധികൃതമായി കെട്ടിടങ്ങള്‍ പണിതു വരികയാണ്. ഇടത് മുന്നണി സംസ്ഥാനം ഭരിക്കുമ്പോള്‍ സാധാരണക്കാരനും പാവപ്പെട്ടവനും തല ചായ്ക്കാന്‍ ഒരിടം ലഭിക്കാതെ നെട്ടോട്ടമോടുമ്പോഴാണ് ലക്ഷങ്ങള്‍ വിലവരുന്ന പൊതു സ്ഥലം കൈയ്യേറി സി.പി.എം പാര്‍ട്ടി ഓഫീസുകളും, ക്ലബ്ബുകളും നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. ജില്ലാ ഭരണകൂടത്തെയും റവന്യൂ അധികൃതരെയും പോലീസിനെയും ബന്ദികളാക്കിയാണ് സി.പി.എം നിയമ ലംഘനം നടത്തുന്നത്.

ഉപ്പള കണ്ണാടിപ്പാറയില്‍ പോലീസിനെ കാവല്‍ നിര്‍ത്തിയാണ് പൊതു സ്ഥലം കൈയ്യേറി സി.പി.എം ക്ലബ്ബ് കെട്ടിടം പണിതത്. പൊതു സ്ഥലം കൈയ്യേറി പണിത അനധികൃത കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തുന്നത് സി.പി.എം ദേശീയ, സംസ്ഥാന നേതാക്കളാണ്. പാര്‍ട്ടി കമ്മിറ്റികളുടെ അംഗീകാരത്തോടു കൂടിയാണ് കയ്യേറ്റങ്ങള്‍ നടത്തുന്നു എന്നതിന്റെ തെളിവാണിത്. പൊതു സ്ഥലം കൈയ്യേറി സി.പി.എം അനധികൃതമായി നിര്‍മ്മിച്ച മുഴുവന്‍ പാര്‍ട്ടി ഓഫീസുകളും ക്ലബ്ബുകളും പൊളിച്ചുമാറ്റാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നും അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Muslim-league, Politics, CPM, Club, Office, Political party, A Abdul Rahman on Land encroachment issue
  < !- START disable copy paste -->