കോഴിക്കോട്: (www.kasargodvartha.com 26.09.2018) ഔഷധ വ്യാപാര മേഖലയില്‍ ഇ ഫാര്‍മസി നിയമ വിധേയമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് 28ന് ചില്ലറ, മൊത്ത ഔഷധ വ്യാപാരികള്‍ രാജ്യവ്യാപകമായി പണിമുടക്കുന്നു. അഖിലേന്ത്യാ സംഘടനയായ ആള്‍ ഇന്ത്യാ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് ആന്റ് ഡ്രഗ്‌സിസ്റ്റിന്റെ നേതൃത്വത്തിലാണ് കടകളടച്ച് സമരം നടത്തുന്നത്. സംസ്ഥാനത്തെ പതിനായിരത്തിലേറെ വരുന്ന ഔഷധ വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിക്കും.
ഇ ഫാര്‍മസി നിയമവിധേയമാവുന്നതോടെ വ്യാപാരമേഖലയുമായി ബന്ധപ്പെട്ട് പ്രവൃത്തിക്കുന്നവരെ മാത്രമല്ല ആഗോള ഭീമന്‍മാര്‍ ഈ മേഖല കുത്തകയാക്കുകയും ചെയ്യും. ഫാര്‍മസിസ്റ്റുകളുടെ സേവനം തന്നെ ഇല്ലാതാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ കുത്തൊഴുക്കുണ്ടാവുകയും ചെയ്യുമെന്ന് എ ഐ ഒ സി ഡി ആരോപിക്കുന്നു. ഇക്കഴിഞ്ഞ ആഗസ്ത് 28ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
വാള്‍മാര്‍ട്ട്, ഫ്ളിപ്പ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ കുത്തകകള്‍ക്ക് ഔഷധ വ്യാപാര മേഖല തുറന്നുകൊടുത്താല്‍ നിലവാരമില്ലാത്ത മരുന്നുകളും മയക്കുമരുന്നുള്‍പ്പെടെയുള്ളവയുടെ വിതരണം വ്യാപകമാകുമെന്നും എട്ടര ലക്ഷത്തോളം വരുന്ന വ്യാപാരികളും കുടുംബാംഗങ്ങളും വഴിയാധാരമാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സമിതിയംഗം സുരേന്ദ്രനാഥ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ ടി രഞ്ജിത്, സെക്രട്ടറി രഞ്ജിത് ദാമോദരന്‍, കെ കുട്ടന്‍, ടി പി കൃഷ്ണന്‍, ശിവരാമന്‍, പി പി ഹാഫിസ് എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kozhikode, news, health, Pharmacist, Strike, Top-Headlines, AIOCD to strike against E Pharmacy law