Join Whatsapp Group. Join now!
Aster MIMS 10/10/2023

മഫ്ടിയിലെത്തിയ പോലീസുകാരെ കണ്ട് രണ്ടംഗ സംഘം 41 പവന്‍ സ്വര്‍ണം വലിച്ചെറിഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ അഭയംതേടി!

മഫ്ടിയിലെത്തിയ പോലീസുകാരെ കണ്ട് രണ്ടംഗ സംഘം 41 പവന്‍ സ്വര്‍ണം വലിച്ചെറിഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ അഭയംതേടി. കവര്‍ച്ചക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് കൈവശം ഉണ്ടായിരുന്ന Kannur, Kerala, news, Top-Headlines, Police, gold, 2 surrendered before police after seeing police!
കണ്ണൂര്‍: (www.kasargodvartha.com 22.09.2018) മഫ്ടിയിലെത്തിയ പോലീസുകാരെ കണ്ട് രണ്ടംഗ സംഘം 41 പവന്‍ സ്വര്‍ണം വലിച്ചെറിഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ അഭയംതേടി. കവര്‍ച്ചക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് കൈവശം ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഹോട്ടലിലേക്ക് വലിച്ചെറിഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ അഭയം തേടിയതെന്ന് ഇതര സംസ്ഥാന തൊഴിലാളികളായ ആഗ്ര വിശ്വംഭര്‍, മേത്ലപൂര്‍ലെ ശ്യാമള്‍ദാര്‍ എന്നിവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ട് തളിപ്പറമ്പ് ദേശീയപാതയില്‍ വെച്ചാണ് സംഭവം. ലഹരിമരുന്ന് വില്‍പന സംഘത്തെ പിടികൂടാന്‍ എസ് ഐ കെ ദിനേശന്റെ നേതൃത്വത്തിലാണ് മഫ്ടിയില്‍ പരിശോധനയ്‌ക്കെത്തിയത്. ഇതിനിടെയാണ് ഹോട്ടലിന്റെ സമീപം പൊതിയുമായി സംഘത്തെ പോലീസ് കണ്ടത്. ഇതോടെ പോലീസ് അന്വേഷണം ഇവരെപറ്റിയായി. ഇതിനിടെയാണ് ഇവര്‍ പൊതി ഹോട്ടലിലേക്ക് വലിച്ചെറിഞ്ഞ് ഓടിയത്. പോലീസ് പൊതി തുറന്നു നോക്കിയപ്പോഴാണ് സ്വര്‍ണാഭരങ്ങളും സ്വര്‍ണക്കട്ടിയുമായി 41 പവനാണെന്ന് കണ്ടെത്തിയത്.

ഓടിയ രണ്ടു പേര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയതോടെ ഇവരെ ചോദ്യം ചെയ്തു. കവര്‍ച്ച നടത്തുന്നവരാണെന്ന് കരുതിയാണ് പൊതി ഹോട്ടലിലേക്കു വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടതെന്ന് സംഘം പോലീസിനോട് പറഞ്ഞു. സ്വര്‍ണാഭരണങ്ങള്‍ പണിത് ജ്വല്ലറിയിലേക്ക് എത്തിക്കുന്ന ഏജന്റുമാരാണ് തങ്ങളെന്നും ഇവര്‍ പോലീസ് അറിയിച്ചു. ഇതോടെ ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ സംഘത്തോട് ആവശ്യപ്പെട്ടതായി പോലീസ് അറിയിച്ചു. സ്വര്‍ണാഭരണം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Kerala, news, Top-Headlines, Police, gold, 2 surrendered before police after seeing police!
  < !- START disable copy paste -->